കോവിഡ്: സൗദി അറേബ്യയിൽ പുതിയ കേസുകളിൽ കുറവ്
text_fieldsറിയാദ്: സൗദി അറേബ്യയിൽ പുതിയ കോവിഡ് കേസുകളുടെ പ്രതിദിന കണക്കിൽ കുറവ്. മൂന്നുമാസത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഞായറാഴ്ച രേഖപ്പെടുത്തിയത്. 1109 പേർക്കാണ് പുതുതായി കോവിഡ് പോസിറ്റീവായത്. എന്നാൽ 1702 രോഗികൾ സുഖം പ്രാപിച്ചു. 30 പേർ കൂടി മരിക്കുകയും ചെയ്തു.
ആകെ റിപ്പോർട്ട് ചെയ്ത 307479 കോവിഡ് കേസുകളിൽ 280143ഉം രോഗമുക്തി നേടി. രാജ്യത്തിനുള്ളിലെ ആകെ രോഗമുക്തി നിരക്ക് 91.1 ശതമാനമായി ഉയർന്നു. ചികിത്സയിൽ കഴിയുന്ന 23687 പേരിൽ 1644 പേരുടെ നില ഗുരുതരമാണ്. ഇവർ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.
ആകെ മരണസംഖ്യ 3649 ആയി ഉയർന്നു. റിയാദ് 4, ജിദ്ദ 4, മക്ക 1, ഹുഫൂഫ് 3, ത്വാഇഫ് 2, ഖത്വീഫ് 1, മുബറസ് 1, ഖമീസ് മുശൈത്ത് 2, ബുറൈദ 1, അബഹ 1, ഹാഇൽ 3, ഹഫർ അൽബാത്വിൻ 1, തബൂക്ക് 1, ഉനൈസ 1, മഹായിൽ 1, സബ്യ 1, അറാർ 1, അയൂൺ അൽജുവ 1 എന്നിവിടങ്ങളിലാണ് ഞായറാഴ്ച മരണം സംഭവിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മക്കയിലാണ് പുതിയ കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത്, 65. മദീനയിൽ 61ഉം ജീസാനിൽ 57ഉം ജിദ്ദയിൽ 52ഉം ഹാഇലിൽ 40ഉം റിയാദിൽ 40ഉം ഖുൻഫുദയിൽ 38ഉം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഞായറാഴ്ച രാജ്യത്ത് 52,313 കോവിഡ് ടെസ്റ്റുകൾ നടന്നു. ഇതുവരെ നടന്ന മൊത്തം ടെസ്റ്റുകളുടെ എണ്ണം 46,74,950 ആയി.
മരണം പ്രദേശം തിരിച്ച കണക്ക്:
റിയാദ് 913, ജിദ്ദ 777, മക്ക 618, ഹുഫൂഫ് 191, ത്വാഇഫ് 163, മദീന 127, ദമ്മാം 115, ബുറൈദ 70, തബൂക്ക് 58, അറാർ 49, ജീസാൻ 41, ഹഫർ അൽബാത്വിൻ 37, മുബറസ് 39, ഹാഇൽ 41, ഖത്വീഫ് 27, മഹായിൽ 28, സബ്യ 26, സകാക 21, അൽബാഹ 21, വാദി ദവാസിർ 20, അൽറസ് 19, ഖർജ് 17, ബെയ്ഷ് 16, അബഹ 17, ഖോബാർ 15, അൽഖുവയ്യ 15, ബീഷ 14, ഖമീസ് മുശൈത്ത് 17, അയൂൺ 11, അബൂഅരീഷ് 11, അൽമജാരിദ 10, നജ്റാൻ 10, ഉനൈസ 10, ഹുറൈംല 6, റിജാൽ അൽമ 6, ജുബൈൽ 5, അൽനമാസ് 5, സാംത 5, സുൈലയിൽ 4, അഹദ് റുഫൈദ 4, നാരിയ 3, ഖുൻഫുദ 3, ശഖ്റ 3, യാംബു 3, അൽഅർദ 3, അൽമദ്ദ 3, അൽബദാഇ 2, ദഹ്റാൻ 2, ഖുറായത് 2, മുസാഹ്മിയ 2, ഹുത്ത സുദൈർ 2, ഹുത്ത ബനീ തമീം 2, ബല്ലസ്മർ 2, ദർബ് 2, റഫ്ഹ 1, സുൽഫി 1, ദുർമ 1, താദിഖ് 1, മൻദഖ് 1, അൽദായർ 1, ഫുർസാൻ 1, ദൂമത് അൽജൻഡൽ 1, ദറഇയ 1, അൽ-ജഫർ 1, അല്ലൈത് 1, ഖൈസൂമ 1, അയൂൺ അൽജുവ 1.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.