കോവിഡ്: സൗദി അറേബ്യയിൽ ചൊവ്വാഴ്ച 31 മരണവും 1114 പുതിയ രോഗികളും
text_fieldsറിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് ചൊവ്വാഴ്ച 31 പേർ മരിച്ചു. 1114 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 1044 രോഗികൾ സുഖം പ്രാപിച്ചു. ആകെ റിപ്പോർട്ട് ചെയ്ത 309768 കോവിഡ് കേസുകളിൽ 283932ഉം രോഗമുക്തി നേടി. രാജ്യത്തിനുള്ളിലെ ആകെ രോഗമുക്തി നിരക്ക് 91.8 ശതമാനമായി ഉയർന്നു.
ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 22114 ആയി കുറഞ്ഞു. ഇതിൽ 1639 പേരുടെ നില ഗുരുതരമാണ്. ഇവർ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. ആകെ മരണസംഖ്യ 3722 ആയി ഉയർന്നു. റിയാദ് 5, ജിദ്ദ 6, ദമ്മാം 1, ഹുഫൂഫ് 3, ത്വാഇഫ് 3, ഖത്വീഫ് 2, മുബറസ് 1, ഖമീസ് മുശൈത്ത് 1, ബുറൈദ 1, ഹാഇൽ 1, ഹഫർ ആൽബാത്വിൻ 2, ജീസാൻ 3, മഹായിൽ 1, അൽബാഹ 1 എന്നിവിടങ്ങളിലാണ് ചൊവ്വാഴ്ച മരണം സംഭവിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ മക്കയിലാണ് പുതിയ കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത്, 74. ജീസാനിൽ 56ഉം ജിദ്ദയിൽ 54ഉം ഖമീസ് മുശൈത്തിൽ 53ഉം റിയാദിൽ 51ഉം മദീനയിൽ 43ഉം ഖുൻഫുദയിൽ 39ഉം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ചൊവ്വാഴ്ച രാജ്യത്ത് 58,707 കോവിഡ് ടെസ്റ്റുകൾ നടന്നു. ഇതുവരെ നടന്ന മൊത്തം ടെസ്റ്റുകളുടെ എണ്ണം 4,792,192 ആയി.
മരണം പ്രദേശം തിരിച്ച കണക്ക്:
റിയാദ് 921, ജിദ്ദ 792, മക്ക 619, ഹുഫൂഫ് 197, ത്വാഇഫ് 169, മദീന 127, ദമ്മാം 116, ബുറൈദ 75, തബൂക്ക് 59, അറാർ 50, ജീസാൻ 44, ഹഫർ അൽബാത്വിൻ 41, മുബറസ് 41, ഹാഇൽ 45, മഹായിൽ 30, ഖത്വീഫ് 29, സബ്യ 26, അൽബാഹ 23, സകാക 21, വാദി ദവാസിർ 20, അൽറസ് 19, ഖമീസ് മുശൈത്ത് 19, അബഹ 17, ഖർജ് 17, ബീഷ 17, ബെയ്ഷ് 16, അൽഖുവയ്യ 16, ഖോബാർ 15, അബൂഅരീഷ് 13, അയൂൺ 11, നജ്റാൻ 11, അൽമജാരിദ 10, ഉനൈസ 10, ഹുറൈംല 6, റിജാൽ അൽമ 6, ജുബൈൽ 5, അൽനമാസ് 5, സാംത 5, സുൈലയിൽ 4, അഹദ് റുഫൈദ 4, നാരിയ 3, ഖുൻഫുദ 3, ശഖ്റ 3, യാംബു 3, അൽഅർദ 3, അൽമദ്ദ 3, അൽബദാഇ 2, ദഹ്റാൻ 2, ഖുറായത് 2, മുസാഹ്മിയ 2, ഹുത്ത സുദൈർ 2, ഹുത്ത ബനീ തമീം 2, ബല്ലസ്മർ 2, ദർബ് 2, റഫ്ഹ 1, സുൽഫി 1, ദുർമ 1, താദിഖ് 1, മൻദഖ് 1, അൽദായർ 1, ഫുർസാൻ 1, ദൂമത് അൽജൻഡൽ 1, ദറഇയ 1, അൽ-ജഫർ 1, അല്ലൈത് 1, ഖൈസൂമ 1, അയൂൺ അൽജുവ 1, സാറാത് ഉബൈദ 1.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.