കോവിഡ്: സൗദി അറേബ്യയിൽ വ്യാഴാഴ്ച 1310 േരാഗമുക്തി
text_fieldsറിയാദ്: സൗദി അറേബ്യയിൽ കോവിഡിൽ നിന്ന് വ്യാഴാഴ്ച 1310 പേർ മുക്തരായി. പുതുതായി 1019 പേർക്ക് രോഗം സ്ഥിരീകരിച്ചു. 30 പേർ മരണത്തിന് കീഴടങ്ങി. രാജ്യത്ത് ഇതുവരെ ആകെ റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളുടെ എണ്ണം 311855 ആയി. ഇതിൽ 286255 പേരും രോഗമുക്തി നേടി. രാജ്യത്തിനുള്ളിലെ ആകെ രോഗമുക്തി നിരക്ക് 91.8 ശതമാനമായി ഉയർന്നു.
ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 21815 ആയി കുറഞ്ഞു. ഇതിൽ 1582 പേരുടെ ആരോഗ്യ നിലയിൽ മാത്രമാണ് പ്രശ്നമുള്ളത്. ഇവർ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. ആകെ മരണസംഖ്യ 3785 ആയി ഉയർന്നു. റിയാദ് 9, ജിദ്ദ 7, ഹുഫൂഫ് 2, ത്വാഇഫ് 2, ഖത്വീഫ് 1, മുബറസ് 1, ബുറൈദ 1, ഹഫർ അൽബാത്വിൻ 1, ജീസാൻ 1, ബെയ്ഷ് 1, മഹായിൽ 1, അബൂ അരീഷ് 1, അറാർ 1, അൽദായർ 1 എന്നിവിടങ്ങളിലാണ് വ്യാഴാഴ്ച മരണം സംഭവിച്ചത്.
24 മണിക്കൂറിനിടെ മക്കയിലാണ് പുതിയ കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത്, 96. റിയാദിൽ 56ഉം ഉനൈസയിൽ 52ഉം മദീനയിൽ 50ഉം സബ്യയിൽ 49ഉം ജീസാനിൽ 46ഉം തബൂക്കിൽ 44ഉം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. വ്യാഴാഴ്ച രാജ്യത്ത് 63,265 കോവിഡ് ടെസ്റ്റുകൾ നടന്നു. ഇതുവരെ നടന്ന മൊത്തം ടെസ്റ്റുകളുടെ എണ്ണം 4,913,924 ആയി.
മരണം പ്രദേശം തിരിച്ച കണക്ക്:
റിയാദ് 940, ജിദ്ദ 804, മക്ക 620, ഹുഫൂഫ് 200, ത്വാഇഫ് 171, മദീന 127, ദമ്മാം 120, ബുറൈദ 76, തബൂക്ക് 59, അറാർ 53, ഹാഇൽ 45, ജീസാൻ 45, ഹഫർ അൽബാത്വിൻ 43, മുബറസ് 43, മഹായിൽ 32, ഖത്വീഫ് 29, സബ്യ 26, അൽബാഹ 23, സകാക 21, വാദി ദവാസിർ 21, അൽറസ് 19, ഖമീസ് മുശൈത്ത് 19, അബഹ 17, ഖർജ് 17, ബീഷ 17, അൽഖുവയ്യ 17, ബെയ്ഷ് 17, ഖോബാർ 15, അബൂഅരീഷ് 15, അയൂൺ 12, നജ്റാൻ 11, അൽമജാരിദ 10, ഉനൈസ 10, ഹുറൈംല 6, റിജാൽ അൽമ 6, ജുബൈൽ 5, അൽനമാസ് 5, സാംത 5, സുൈലയിൽ 4, അഹദ് റുഫൈദ 4, ദർബ് 4, നാരിയ 3, ഖുൻഫുദ 3, ശഖ്റ 3, യാംബു 3, അൽഅർദ 3, അൽമദ്ദ 3, മുസാഹ്മിയ 3, അൽബദാഇ 2, ദഹ്റാൻ 2, ഖുറായത് 2, ഹുത്ത സുദൈർ 2, ഹുത്ത ബനീ തമീം 2, ബല്ലസ്മർ 2, അൽദായർ 2, റഫ്ഹ 1, സുൽഫി 1, ദുർമ 1, താദിഖ് 1, മൻദഖ് 1, ഫുർസാൻ 1, ദൂമത് അൽജൻഡൽ 1, ദറഇയ 1, അൽ-ജഫർ 1, അല്ലൈത് 1, ഖൈസൂമ 1, അയൂൺ അൽജുവ 1, സാറാത് ഉബൈദ 1.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.