Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകോവിഡ്: സൗദിയിൽ ഇന്ന്...

കോവിഡ്: സൗദിയിൽ ഇന്ന് 3 മരണം; ഗുരുതര രോഗികളുടെ എണ്ണം 933 ആയി കുറഞ്ഞു

text_fields
bookmark_border
കോവിഡ്: സൗദിയിൽ ഇന്ന് 3 മരണം; ഗുരുതര രോഗികളുടെ എണ്ണം 933 ആയി കുറഞ്ഞു
cancel

ജിദ്ദ: സൗദിയിൽ 1,376 പുതിയ കോവിഡ് രോഗികളും 2,596 രോഗമുക്തിയും രേഖപ്പെടുത്തി. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 7,37,334 ഉം രോഗമുക്തരുടെ എണ്ണം 7,07,492 ഉം ആയി. മൂന്ന് മരണങ്ങളും പുതുതായി റിപ്പോർട്ട് ചെയ്തു.

ഇതോടെ രാജ്യത്തെ ആകെ മരണം 8,981 ആയി. നിലവിൽ 20,861 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 933 പേരാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്.

രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 95.95 ശതമാനവും മരണനിരക്ക് 1.21 ശതമാനവുമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 391, ദമ്മാം 105, ജിദ്ദ 91, ജിസാൻ 53, മക്ക 48, മദീന 46, അബഹ 41. സൗദി അറേബ്യയിൽ ഇതുവരെ 6,00,26,981 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു. ഇതിൽ 2,58,35,592 ആദ്യ ഡോസും 2,40,24,474 രണ്ടാം ഡോസും 1,01,66,915 ബൂസ്റ്റർ ഡോസുമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid 19
News Summary - Saudi arabia Covid Updates
Next Story