സൗദിയിൽ 426 പേർ കൂടി കോവിഡ് മുക്തരായി
text_fieldsറിയാദ്: സൗദി അറേബ്യയിൽ ചൊവ്വാഴ്ച 426 പേർ കൂടി കോവിഡ് മുക്തരായി. രാജ്യത്തെ വിവിധയിടങ്ങളിലായി 16 പേർ മരിച്ചു. 399 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു.
ആകെ റിപ്പോർട്ട് ചെയ്ത 345,631 പോസിറ്റീവ് കേസുകളിൽ 332,117 പേർ രോഗമുക്തി നേടി. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.1 ശതമാനമായി തുടരുന്നു. ആകെ മരണസംഖ്യ 5329 ആയി. മരണനിരക്ക് 1.5 ശതമാനമായി തുടരുന്നു.
രോഗബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 8185 പേരാണ്. അതിൽ 778 പേരുടെ നില ഗുരുതരമാണ്. 24 മണിക്കൂറിനിടെ പുതിയ കോവിഡ് കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് മദീനയിലാണ്, 46.
റിയാദ് 44, മക്ക 30, യാംബു 22, ഖമീസ് മുശൈത്ത് 17, മജ്മഅ 16, ദമ്മാം 15, ഹുഫൂഫ് 14, വാദി ദവാസിർ 13, ജിദ്ദ 12, ഹാഇൽ 9, ബുറൈദ 8, അറാർ 8, അയൂൺ അൽജുവ 7 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.