തീർഥാടകരുടെ എണ്ണം കുറച്ച് ഹജ്ജ് നടത്താനുള്ള തീരുമാനത്തിന് വ്യാപക പിന്തുണ
text_fieldsജിദ്ദ: പരിമിത എണ്ണം ആഭ്യന്തര തീർഥാടകരെ മാത്രം പെങ്കടുപ്പിച്ച് ഇൗ വർഷത്തെ ഹജ്ജ് നടത്താനുള്ള സൗദി അറേബ്യയുടെ തീരുമാനത്തെ വിവിധ രാജ്യങ്ങളും അന്താരാഷ്ട്ര സംഘടനകളും പിന്തുണച്ചു. യു.എ.ഇ, ബഹ്റൈൻ, ഇൗജിപ്ത്, യമൻ, പാക്കിസ്താൻ തുടങ്ങിയ രാജ്യങ്ങളും സൗദി ഉന്നത പണ്ഡിത സഭ, മുസ്ലിം വേൾഡ് ലീഗ് (റാബിത്വ), ഒ.െഎ.സി തുടങ്ങിയവയും തീരുമാനത്തെ പിന്തുണക്കുകയും സ്വാഗതം ചെയ്യുകയും ചെയ്തു.
പകർച്ചവ്യാധിയുടെ കാലത്ത് രോഗം പടരാതിരിക്കലും ഹറമി െൻറ സുരക്ഷ കാത്തു സൂക്ഷിക്കലും മതപരമായ സാമൂഹിക ബാധ്യതയാണെന്ന് സൗദി പണ്ഡിത സഭ അഭിപ്രായപ്പെട്ടു. ആളുകൾ കൂടിച്ചേരുന്നത് കോവിഡ് വ്യാപനം കൂടുന്നതിനുള്ള പ്രധാന കാരണമായിരിക്കെ അത് കുറക്കുകയോ, തടയുകയോ ചെയ്യേണ്ടതുണ്ട്.
തീർഥാടകരുടെ എണ്ണം കുറച്ച് ഹജ്ജ് നടത്താനുള്ള തീരുമാനം ഏറ്റവും മികച്ച പരിഹാരമാണ്. മഹത്തായ ആരാധനകർമം (ചടങ്ങ്) രോഗപകർച്ചക്ക് കാരണമാകാൻ പാടില്ല. മനുഷ്യന് നന്മയുള്ള താൽപര്യങ്ങളെ സംരക്ഷിക്കലും അതിനെ വളർത്തലും നാശത്തേയും ഉപദ്രവങ്ങളേയും തടയലുമാണ് ശരീഅത്ത് ലക്ഷ്യമിടുന്നതെന്നും പണ്ഡിതസഭ വ്യക്തമാക്കി.
റാബിത്വയും ഒ.െഎ.സിയും പിന്തുണച്ചു
ഹജ്ജിന് ഗവൺമെൻറ് സ്വീകരിച്ച മുൻകരുതൽ നടപടികൾക്ക് മുസ്ലിം വേൾഡ് ലീഗും പിന്തുണ അറിയിച്ചു. കോവിഡ് സാഹചര്യം വേറിട്ട അവസ്ഥയെയാണ് പ്രതിനിധീകരിക്കുന്നത്. അതിനാൽ ദൈവിക ഭവനത്തിലെത്തുന്നവരുടെ ആരോഗ്യ സംക്ഷണം വളരെ ശ്രദ്ധയോടും വലിയ പരിഗണനയോടും കാണേണ്ട സമയമാണെന്ന് റാബിത്വ ജനറൽ സെക്രട്ടറി ഡോ. മുഹമ്മദ് ബിൻ അബ്ദുൽ കരീം അൽഇസാ പറഞ്ഞു. ജനങ്ങളുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്തുള്ള തീരുമാനമാണ് സൗദി ഗവൺമെൻറ് പുറപ്പെടുവിച്ചിരിക്കുന്നത്. തീരുമാനം വന്നയുടനെ ലോകത്തെ നിരവധി മുതിർന്ന മുഫ്തിമാരും ലോക മുസ്ലിം പണ്ഡിതന്മാരും ബന്ധപ്പെട്ടിരുന്നു.
വിവേകപൂർവമായ നടപടിയാണ് സൗദി ഭരണകൂടം സ്വീകരിച്ചിരിക്കുന്നതെന്ന് ഉൗന്നിപറഞ്ഞതായും റാബിത്വ ജനറൽ സെക്രട്ടറി പറഞ്ഞു. കോവിഡ് സാഹചര്യത്തിൽ ഹജ്ജ് സുരക്ഷിതമാക്കാനും ആളുകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും സൗദി ഭരണകൂടം എടുത്ത തീരുമാനത്തെ ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.െഎ.സിയും സ്വാഗതവും ചെയ്തു. സൗദി ഗവൺമെൻറ് തീരുമാനം എല്ലാ മുൻകരുതൽ നടപടികളും അനുസരിച്ചാണെന്ന് ജനറൽ സെക്രട്ടറി യൂസുഫ് അൽഉസൈമീൻ പറഞ്ഞു. ഏത് കഠിനമായ സാഹചര്യത്തിലും ഹജ്ജ് സംഘടിപ്പിക്കാൻ സൗദി അറേബ്യക്ക് വേണ്ട കഴിവുകളും സൗകര്യങ്ങളുമുണ്ട്. എന്നാൽ തീർഥാടകരുടെ സുരക്ഷയ്ക്കും ആരോഗ്യത്തിനും വലിയ കരുതലും പരിഗണനയും നൽകുന്ന രാജ്യമാണ്. അതിനാൽ ഹജ്ജുമായി ബന്ധപ്പെട്ട ഇപ്പോഴത്തെ തീരുമാനം ഏറെ പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.
ഹജ്ജ് നടത്താനുള്ള തീരുമാനം വന്നത് തിങ്കളാഴ്ച
ഇൗ വർഷത്തെ ഹജ്ജുമായി ബന്ധപ്പെട്ട തീരുമാനം തിങ്കളാഴ്ച രാത്രിയാണ് സൗദി ഹജ്ജ് മന്ത്രാലയം പ്രഖ്യാപിച്ചത്. ആഭ്യന്തര തീർഥാടകരുടെ എണ്ണവും മറ്റ് വിശദാംശങ്ങളും ഇതു വ്യക്തമാക്കിയിട്ടില്ല. വരും ദിവസങ്ങളിൽ ഇത് സംബന്ധിച്ച കൂടുതൽ വിദശീകരണമുണ്ടാകുമെന്നാണ് ഹജ്ജ് രംഗത്തുള്ളവർ പറയുന്നത്.
ഏതായാലും വിദേശ രാജ്യങ്ങളിൽ നിന്ന് ഇത്തവണ ഹജ്ജിനു തീർഥാടകരെത്തില്ലെന്നും പരിമിതമായ ആഭ്യന്തര തീർഥാടകരെ പെങ്കടുപ്പിച്ചായിരിക്കും ഹജ്ജ് കർമമെന്നും ഹജ്ജ് മന്ത്രാലയത്തിെൻറ തീരുമാനം വന്നതോടെ വ്യക്തമായി. സൗദിയിൽ താമസിക്കുന്ന വിവിധ രാജ്യക്കാരായ ചുരുക്കം പേർക്ക് മാത്രമായിരിക്കും പെങ്കടുക്കാൻ അവസരം. അതോടൊപ്പം ആരോഗ്യ കാര്യങ്ങൾ പരമാവധി ശ്രദ്ധിച്ചും മുൻകരുതൽ കർശനമായി പാലിച്ചുമായിരിക്കും ചടങ്ങുകൾ.
രാജ്യാന്തര തീർഥാടകർക്ക് വിലക്ക്
ലോകം കോവിഡ് മഹാമാരിയുടെ പിടിയിലമർന്ന സാഹചര്യത്തിൽ അന്താരാഷ്ട്രതലത്തിൽ മുഴുവൻ തീർഥാടകരെയും പെങ്കടുപ്പിച്ച് ഹജ്ജ് നടത്തൽ പ്രയാസകരമാണ്. പകർച്ച വ്യാധി ഭീഷണി തുടരുന്ന സാഹചര്യത്തിലും വാക്സിനുകളുടെയും ചികിത്സയുടെയും അഭാവവും സൗദി ആരോഗ്യ മന്ത്രാലയത്തിെൻറ നിർദേശങ്ങളുടെയും അടിസ്ഥാനത്തിലാണ് ഹജ്ജുമായി ബന്ധപ്പെട്ട തീരുമാനം. രോഗവ്യാപന സാധ്യതയും സമൂഹ അകലം പാലിക്കാനുള്ള പ്രയാസവും വലിയ ഭീഷണിയായി നിലനിൽക്കുന്നുണ്ട്.
ജനങ്ങളുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്ത് കോവിഡ് റിപ്പോർട്ട് ചെയ്ത ആദ്യത്തിൽ തന്നെ സൗദി ഭരണകൂടം ഉംറയും സിയാറത്തും സൗദി അറേബ്യ നിർത്തിവെച്ചിരുന്നു. കർഫ്യു പൂർണമായും നീക്കി സൗദിയിലെ സൗദിയിൽ ജീവിതം സാധാരണ നിലയിലേക്ക് വരാൻ തുടങ്ങിയെങ്കിലും ഉംറ, സിയാറ എന്നിവയ് ക്കുള്ള വിലക്ക് ഇപ്പോഴും നിലനിൽക്കുകയാണ്. ഒരോ വർഷവും ലക്ഷക്കണക്കിനാളുകളാണ് ഹജ്ജ്, ഉംറ കർമത്തിന് സൗദിയിൽ എത്താറ്. സൗദി ഭരണകൂടമാകെട്ട തീർഥാടന സേവനം അഭിമാനമായി കണ്ട് മികച്ച സേവനങ്ങളാണ് നൽകിവരുന്നത്. രാജ്യത്തേക്ക് പ്രവേശിച്ച് ഹജ്ജ്, ഉംറ കർമങ്ങൾ നിർവഹിച്ച് തിരിച്ചുപോകുന്നതുവരെ തീർഥാടകരുടെ ആരോഗ്യ സുരക്ഷയ്ക്കും പ്രതിരോധത്തിനും അതീവ പ്രധാന്യം നൽകിയുമാണ് പ്രവർത്തിച്ചുവരുന്നത്.
പകർച്ചവ്യാധികളെ സസൂക്ഷ്മം നിരീക്ഷിക്കുന്നതിനും തീർഥാടകർക്ക് സൗജന്യമായ ചികിത്സ ലഭ്യമാക്കുന്നതിനും ഉയർന്ന നിലവാരത്തിലുള്ള സംവിധാനങ്ങളാണ് സൗദിയിലുള്ളത്. എന്നാൽ പല നിയന്ത്രണങ്ങളും പ്രഖ്യാപിക്കുേമ്പാൾ മനുഷ്യെൻറ ആരോഗ്യവും സുരക്ഷയുമാണ് പ്രധാനമെന്ന് സൗദി ഭരണാധികാരി സൽമാൻ രാജാവ് വ്യക്തമാക്കിയിരുന്നു. കോവിഡ് കാരണം ലോകം കടന്നു പോയികൊണ്ടിരിക്കുന്ന അസാധാരണമായ സാഹചര്യവും തീർഥാടകരുടെ ആരോഗ്യ സുരക്ഷയും കണക്കിലെടുത്താണ് ഹജ്ജുമായി ബന്ധപ്പെട്ട് സൗദി ഗവൺമെൻറിെൻറ പുതിയ തീരുമാനം. അതോടൊപ്പം വളരെ വർഷങ്ങൾക്ക് ശേഷമാണ് ഹജ്ജിന് ഇത്തരത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്.
-അബ്ദുറഹ്മാൻ തുറക്കൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.