റിയാദ് പ്രവിശ്യയിൽ ഭീകരാക്രമണ ശ്രമം; നാല് ഭീകരർ കൊല്ലപ്പെട്ടു
text_fieldsറിയാദ്: സൗദി അറേബ്യയുടെ തലസ്ഥാന നഗരം ഉൾപ്പെടുന്ന റിയാദ് പ്രവിശ്യയിൽ ഭീകരാക്രമണത്തിന് മുതിർന്ന നാലു ഭീകരർ കൊല്ലപ്പെട്ടു. റിയാദ് നഗരത്തിൽ നിന്ന് 270 കിലോമീറ്ററർ വടക്ക് ഭാഗത്തുള്ള സുൽഫി പട്ടണത്തിലാണ് ഭീകരാക്രമണത് തിന് ഉദ്യമമുണ്ടായത്. ആക്രമണത്തെ പ്രതിേരാധിക്കാനുള്ള ഏറ്റുമുട്ടലിനിടെയാണ് നാല് ഭീകരര്‍ കൊല്ലപ്പെട്ടത്. < /p>
ആഭ്യന്തര മന്ത്രാലയത്തിെൻറ സുൽഫി ബ്രാഞ്ചിലെ അന്വേഷണ വിഭാഗം ഓഫീസിന് നേരേ ഭീകരാക്രമണം നടത്താനായിരുന്നു തീവ്രവാദികളുടെ പദ്ധതി. കെട്ടിടത്തിനുള്ളിൽ കടക്കാനുള്ള ശ്രമം സുരക്ഷാവിഭാഗം പരാജയപ്പെടുത്തിയ വെടിവെപ്പിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്.
ഞായറാഴ്ച രാവിലെ 9.49നായിരുന്നു സംഭവം. ആക്രമണം നടത്താനായി ഒരു കാറിലാണ് ഭീകരര്‍ എത്തിയത്. യന്ത്രതോക്കും സ്‌ഫോടക വസ്തുക്കളുമായെത്തിയ നാലംഗ സംഘം കെട്ടിടത്തിലെ അന്വേഷണ വിഭാഗം ഡയറക്ടറേറ്റിെൻറ പ്രധാന കവാടം തകർത്ത് അകത്തുകടക്കാനുള്ള ശ്രമമാണ് ആദ്യം നടത്തിയത്. എന്നാല്‍ കോമ്പൗണ്ടിനുള്ളിലേക്ക് കടക്കാനുള്ള ശ്രമത്തെ സുരക്ഷാ വിഭാഗം തടുത്തു. സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ ഭീകരരില്‍ രണ്ട് പേര്‍ തൽക്ഷണം കൊല്ലപ്പെട്ടു. ഒരാള്‍ രക്ഷപ്പെടാനുള്ള ശ്രമത്തിടെ കൊല ചെയ്യപ്പെടുകയായിരുന്നു. നാലാമന്‍ കൈയ്യിലുണ്ടായിരുന്ന സ്ഫാടക വസ്തുക്കള്‍ സ്വയം പൊട്ടിച്ച് ജീവനൊടുക്കി.
സംഭവത്തില്‍ മൂന്ന് സുരക്ഷാഉദേൃാഗസ്ഥർക്ക് നിസാര പരിക്കേറ്റിട്ടുണ്ട്. ആക്രമകാരികളേയും സ്‌ഫോടനം നടത്താന്‍ കൊണ്ടുവന്ന വസ്തുക്കളേയും തിരിച്ചറിയാൻ പ്രത്യേക സുരക്ഷാ വിഭാഗം പരിശോധനാ നടപടി തുടരുകയാണ്. വിശദ വിവരം പിന്നിട് അറിയിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ മാസം കിഴക്കന്‍ പ്രവിശ്യയിലെ ഖത്വീഫിലും സമാന സംഭവമുണ്ടായി. ആ സംഭവത്തില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെടുകയും രണ്ട് പേരെ പരിക്കുകളോടെ പിടികൂടുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.