ഐക്യരാഷ്ട്ര സഭക്ക് സൗദി അറേബ്യയുടെ പെയിന്റിങ് സമ്മാനം
text_fieldsഐക്യരാഷ്ട്ര സഭക്ക് സൗദി അറേബ്യ സമ്മാനിച്ച പെയിന്റിങ്
റിയാദ്: സൗദി അറേബ്യ ഐക്യരാഷ്ട്രസഭക്ക് അറബി കാലിഗ്രഫിയിലുള്ള പെയിന്റിങ് സമ്മാനിച്ചു. അറബി ഭാഷയെ പ്രോത്സാഹിപ്പിക്കുന്നതിനും ആഗോളതലത്തിൽ പ്രചരിപ്പിക്കുന്നതിനും സൗദി അറേബ്യ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണിത്.
ഭാഷാപരമായ ബഹുസ്വരതയെ പിന്തുണക്കുന്നതിലും അന്തർദേശീയമായി അറബി ഭാഷയുടെ പദവി ഉറപ്പിക്കുന്നതിലുമുള്ള അന്താരാഷ്ട്ര പങ്കിനെ ബഹുമാനിച്ചുമാണ് പെയിന്റിങ് സമ്മാനം.
‘മാതൃഭാഷാ ദിന’ത്തോടനുബന്ധിച്ച് ജനീവയിലെ ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് യു.എന്നിന് സൗദി കലാപരമായ പെയിന്റിങ് സമ്മാനിച്ചത്. അറബി ഭാഷ തലമുറകളിലൂടെ വ്യാപിച്ചുകിടക്കുന്ന സംസ്കാരത്തിന്റെ ഭാഷയാണെന്ന് കിങ് സൽമാൻ അറബി ഭാഷ ഇന്റർനാഷനൽ അക്കാദമി സെക്രട്ടറി ജനറൽ ഡോ. അബ്ദുല്ല അൽവശ്മി പറഞ്ഞു.
ഐക്യരാഷ്ട്രസഭയും നിരവധി സംഘടനകളും അംഗീകരിച്ച ആറ് ഔദ്യോഗിക ഭാഷകളിൽ ഒന്നാണിത്.
അറബി ഭാഷക്കായി കിങ് സൽമാൻ ഇന്റർനാഷനൽ അക്കാദമി സ്ഥാപിക്കാനുള്ള സൗദിയുടെ നിർദേശം എല്ലാ അന്താരാഷ്ട്ര പ്ലാറ്റ്ഫോമുകളിലും ഓർഗനൈസേഷനുകളിലും അറബി ഭാഷക്ക് തന്ത്രപരമായ ശ്രദ്ധ നൽകുന്നതിന് വേണ്ടിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അറബി ഭാഷയെ പിന്തുണക്കുന്നതിനും ആഗോള സ്ഥാപനങ്ങളിൽ അതിന്റെ സ്ഥാനം വർധിപ്പിക്കുന്നതിനുമുള്ള സൗദിയുടെ ശ്രമങ്ങളുടെ ഭാഗമാണ് ഐക്യരാഷ്ട്രസഭക്ക് പെയിന്റിങ് സമ്മാനിച്ചത്.
അന്താരാഷ്ട്ര രംഗത്ത് അറബി ഭാഷയുടെ ഉപയോഗം വർധിപ്പിക്കുന്ന പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കുന്നതിനുള്ള ശ്രമങ്ങൾ അക്കാദമി തുടരും.
ഇത് വിവർത്തനത്തിലൂടെയോ സാങ്കേതികഭാഷാ ഉപകരണങ്ങൾ വികസിപ്പിക്കുന്നതിലൂടെയോ ആഗോളതലത്തിൽ അറബിയുടെ വ്യാപനത്തെ പിന്തുണക്കുന്ന ഭാഷാനയങ്ങൾ രൂപപ്പെടുത്തുന്നതിലൂടെയോ ആകുമെന്നും ജനറൽ സെക്രട്ടറി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.