ലോകകപ്പ് നടത്താൻ എല്ലാ സൗകര്യങ്ങളും സൗദിയിലുണ്ട് -നെയ്മർ
text_fieldsറിയാദ്: 2034ലെ ലോകകപ്പ് ഫുട്ബാൾ സംഘടിപ്പിക്കാൻ ആവശ്യമായ എല്ലാ സൗകര്യങ്ങളും യോഗ്യതയും സൗദി അറേബ്യക്കുണ്ടെന്ന് ബ്രസീലിയൻ താരം നെയ്മർ പറഞ്ഞു. റിയാദിൽ 2034 ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള ‘ബിഡ് എക്സിബിഷൻ’ സന്ദർശിക്കുന്നതിനിടെയാണ് നെയ്മർ ഇക്കാര്യം പറഞ്ഞത്.
ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള സൗദിയുടെ ശ്രമത്തെ നെയ്മർ അഭിനന്ദിച്ചു. കളിക്കാർക്കും ആരാധകർക്കും ഒരുപോലെ മികച്ച അനുഭവം ഉറപ്പാക്കുന്നതിനാണ് സൗദി ശ്രദ്ധാപൂർവം ശ്രമിക്കുന്നത്. സൗദിയുടെ ‘ബിഡ്’ ഫുട്ബാളിനെ സേവിക്കാൻ രൂപകൽന ചെയ്തിട്ടുള്ളതാണ്.
ദൈർഘ്യമേറിയ യാത്രകൾ ഒഴിവാക്കി ലോകകപ്പ് സമയത്ത് യാത്രസമയം കുറക്കുക, സ്റ്റേഡിയങ്ങൾക്കും ഹോട്ടലുകൾക്കുമിടയിൽ സഞ്ചാരം സുഗമമാക്കുക എന്നിവയിലൂടെ കളിക്കാരുടെ സുഖസൗകര്യങ്ങൾ സൗദി കണക്കിലെടുക്കുന്നു. ഇത് മത്സരങ്ങൾക്കിടയിൽ സുഖകരമായ ഇടവേളക്കും മനസ്സിനും ശരീരത്തിനും നല്ല വിശ്രമം ലഭ്യമാക്കാനും സാധ്യമായ ഏറ്റവും മികച്ച പ്രകടനം പ്രദാനം ചെയ്യാനും കളിക്കാർക്ക് മതിയായ സമയം ലഭിക്കുമെന്നും നെയ്മർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.