തുനീഷ്യക്ക് സൗദി ആറുലക്ഷം ഡോസ് കോവിഡ് വാക്സിൻ നൽകി
text_fieldsജിദ്ദ: തുനീഷ്യക്ക് സൗദി അറേബ്യ ആറുലക്ഷം ഡോസ് കോവിഡ് വാക്സിൻ നൽകി. സൽമാൻ രാജാവിെൻറ നിർദേശാനുസരണം കെ.എസ് റിലീഫ് കേന്ദ്രത്തിന് കീഴിൽ 6,08,000 ആസ്ട്രസെനക കോവിഡ് പ്രതിരോധ വാക്സിൻ വഹിച്ച കാർഗോ വിമാനം തുനീഷ്യയിലെത്തി.
തുനീഷ്യയിലെ കോവിഡ് വ്യാപനം പ്രതിരോധിക്കാനുള്ള ഗവൺമെൻറിെൻറ പ്രയത്നത്തിന് പിന്തുണയായാണ് ആദ്യ ഗഡുവായി ഇത്രയും വാക്സിനുകൾ നൽകിയത്. സൽമാൻ രാജാവും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനുമായും സംസാരിക്കുന്നതിനിടെ തുനീഷ്യൻ പ്രസിഡൻറ് നടത്തിയ അഭ്യർഥനയെ തുടർന്നാണ് വാക്സിൻ നൽകാൻ തീരുമാനിച്ചത്. 10 ലക്ഷം ഡോസ് വാക്സിനെത്തിക്കാനാണ് നിർദേശം. അതിൽ ആറുലക്ഷം ഡോസാണ് ഇപ്പോൾ അയച്ചത്. തുനീഷ്യയിലെത്തിയ കാർഗോ വിമാനത്തെ സൗദി അംബാസഡർ ഡോ. അബ്ദുൽ അസീസ് അലി അൽസാഗർ, തുനീഷ്യൻ വിദേശകാര്യ മന്ത്രി ഉസ്മാൻ അൽജറൻദി, തുനീഷ്യൻ ആരോഗ്യമന്ത്രി അലി മുറാബിത്, തുനീഷ്യൻ പ്രസിഡൻറിെൻറ ഉപദേഷ്ടാവ് വലീദ് അൽഹിജാം എന്നിവർ ചേർന്ന് സ്വീകരിച്ചു. സൗദി അറേബ്യയിൽനിന്ന് തുനീഷ്യയിലേക്ക് വൈദ്യസഹായമെത്തിയതിൽ തുനീഷ്യൻ വിദേശകാര്യ മന്ത്രി സന്തോഷം പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.