സൗദി അറേബ്യയിൽ വിദേശികളുടെ പ്രഫഷൻ മാറ്റം പുനരാരംഭിക്കുന്നു
text_fieldsജിദ്ദ: സൗദി അറേബ്യയിലെ സ്വകാര്യമേഖലയിൽ വിദേശികളുടെ തൊഴിൽ പ്രഫഷൻ മാറ്റം പുനരാരംഭിക്കുന്നു. ഇടക്കാലത്ത് നിർത്തിവെച്ച ഇൗ സേവനം മുഹറം ഒന്നു മുതല്‍ വ്യവസ്ഥകളോടെ പുനരാരംഭിക്കുമെന്ന് തൊഴിൽ,സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. തൊഴില്‍ വിപണി വീണ്ടും സജീവമാക്കുന്നതിെൻറ ഭാഗമായാണ് നടപടി. പ്രഫഷന്‍ മാറ്റം നിര്‍ത്തി വെച്ചതോടെ ഫ്രീ വിസയിലെത്തിയിരുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിസന്ധിയിലായിരുന്നു.
ഏതെങ്കിലുമൊരു തൊഴില്‍ വിസയിലാണ് സാധാരണ പ്രവാസികള്‍ സൗദിയിലെത്താറ്. തുടര്‍ന്ന് വിദ്യാഭ്യാസയോഗ്യതക്ക് അനുസരിച്ച ജോലികളിലേക്ക് മാറുകയായിരുന്നു പതിവ്. സ്വദേശിവത്കരണ നടപടികൾ ഉൗർജിതമാക്കുന്നതിെൻറ ഭാഗമായി ഏതാനും വർഷങ്ങളായി ഈ സേവനം നിർത്തിവെച്ചിരുന്നു. ഇതാണിപ്പോള്‍ വീണ്ടും പ്രാബല്യത്തിലാകുന്നത്. പുതിയ മാനദണ്ഡങ്ങൾക്ക് അനുസൃതമായി പ്രഫഷൻ മാറ്റ സേവനം നടപ്പാക്കും. ഇതിനു മുന്നോടിയായി ഇന്നലെ മുതൽ സ്വകാര്യ സ്ഥാപനങ്ങൾക്ക് പ്രഫഷൻ മാറ്റ സേവനം ലഭ്യമാക്കി തുടങ്ങി. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്ക് വിധേയമായാണ് പ്രഫഷന്‍ മാറ്റം അനുവദിക്കുക.
അതായത് പ്രഫഷൻ മാറ്റത്തിനുള്ള വ്യവസ്ഥകൾ പൂർണമാണെന്ന് കംപ്യൂട്ടർ സംവിധാനം അന്വേഷിച്ച് ഉറപ്പു വരുത്തും. പുതിയ ജോലി എൻജിനീയറിങ്, ആരോഗ്യം, അക്കൗണ്ടിങ് മേഖലയിലേക്കാണ് മാറുന്നതെങ്കില്‍ പ്രായോഗിക പരിശീലനം സംബന്ധിച്ച രേഖ വേണ്ടി വരും. കൗൺസിൽ ഓഫ് സൗദി എൻജിനീയേഴ്‌സ്, സൗദി കമീഷൻ ഫോർ ഹെൽത്ത് സ്‌പെഷ്യാലിറ്റീസ്, സൗദി ഓർഗനൈസേഷൻ ഫോർ സെർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടൻറ്സ് എന്നിവയുമായി സഹകരിച്ചാണ് പ്രഫഷൻ മാറ്റ നടപടികൾ പൂർത്തിയാക്കുക.സാമൂഹിക വികസന മന്ത്രാലയത്തിെൻറ പോർട്ടൽ വഴിയാണ് പ്രൊഫഷൻ മാറ്റത്തിന് അപേക്ഷ സമർപ്പിക്കേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.