സൗദിയിൽ ആശ്രിതലെവി പ്രാബല്യത്തിൽ
text_fieldsജിദ്ദ: സൗദി അറേബ്യയിൽ കഴിയുന്ന വിദേശികളുടെ ആശ്രിതർക്ക് പ്രതിമാസം 100 റിയാൽ വീതം നിർബന്ധിത അധികഫീസ് (ലെവി) പ്രാബല്യത്തിലായി. ജൂലൈ ഒന്നു മുതൽ റീ എൻട്രി വിസ ലഭിക്കാൻ അപേക്ഷിക്കുന്നവർക്ക് നിശ്ചിത ലെവി അടക്കണമെന്ന അറിയിപ്പ് ലഭിച്ചു തുടങ്ങി. ഇതോടെ പദ്ധതിയെ കുറിച്ച് പ്രവാസികൾക്കിടയിൽ നിലനിന്ന ആശയക്കുഴപ്പം ഒഴിവായി. ഇഖാമ പുതുക്കുമ്പോൾ ലെവി അടച്ചാൽ മതി എന്നാണ് പലരും പ്രതീക്ഷിച്ചിരുന്നത്.
ആശ്രിത ലെവി ബാങ്കുകളുടെ സദാദ് ഓൺലൈൻ സിസ്റ്റത്തിൽ ‘അസോസിയേറ്റ് ഫീസ് ഫോർ ആൾ റിലേറ്റീവ്‌സ്’ എന്ന ഹെഡ് ആരംഭിച്ചിട്ടുണ്ട്. ഇഖാമ നമ്പറും കാലാവധി തീയതിയും നൽകിയാൽ എത്ര തുകയാണ് ലെവി ഇനത്തിൽ അടക്കേണ്ടതെന്ന് ഇതിൽ കാണിക്കും.
‘അസോസിയേറ്റ് ഫീസ് ഫോർ ആൾ അസോസിയേറ്റ്‌സ്’ എന്ന പേരിലാണ് സാംബ ഓൺലൈനിൽ കാണിക്കുന്നത്. കുടുംബത്തിലെ മുഴുവൻ ആശ്രിതർക്കും റീ എൻട്രി വേണമെങ്കിൽ ഫീ ഫോർ ആൾ എന്ന തലക്കെട്ടിൽ ഇഖാമ നമ്പറും കാലാവധി തീയതിയും ചേർത്താൽ മൊത്തം അടക്കേണ്ട തുക കാണിക്കും. അസോസിയേറ്റ് ഫീ ഫോർ സ്‌പെസിഫിക്ക് എന്ന ഹെഡിൽ ഓരോരുത്തരുടേയും ഇഖാമ നമ്പറും തീയതിയും ചേർത്താൽ അടക്കേണ്ട തുക അറിയാം.
ഈ തുക അടച്ച ശേഷമേ അബശിർ വൈബ് സൈറ്റിൽനിന്ന് റീ എൻട്രി വിസ ഇഷ്യൂ ചെയ്യാൻ സാധിക്കൂ. റീ എൻട്രി ഫീ മാത്രം അടച്ച് റീ എൻട്രി വിസക്ക് ശ്രമിച്ചാൽ അബ്ശിർ സൈറ്റിൽ ആവശ്യമായ ഫണ്ടില്ല എന്ന സന്ദേശമാണ് ലഭിക്കുന്നത്.
ആശ്രിത വിസയിലുള്ളവർക്ക് ഈ വർഷം 100 റിയാൽ വീതമാണ് പ്രതിമാസ ലെവിയായി അടക്കേണ്ടത്. ഇഖാമ പുതുക്കുമ്പോൾ ഒരു വർഷത്തേക്ക് സ്‌പോൺസർഷിപ്പിൽ കഴിയുന്ന കുടുംബാംഗങ്ങൾക്ക് ഓരോരുത്തർക്കും 1200 റിയാൽ എന്ന തോതിലാണ് ഓരോ വിദേശിയും ലെവി അടക്കേണ്ടതെന്നാണ് കഴിഞ്ഞ ആഴ്ച ധനകാര്യ മന്ത്രി മുഹമ്മദ് അൽജദ്ആൻ വിദേശന്യൂസ് ഏജൻസിയോട് പറഞ്ഞിരുന്നത്. ഇക്കാര്യത്തിൽ ധന വകുപ്പിെൻറയോ തൊഴിൽ, ജവാസാത്ത് വകുപ്പുകളുടെയോ ഔദ്യോഗിക പ്രസ്താവനകളൊന്നും പുറത്തിറങ്ങിയിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.