റിയാദ് ലക്ഷ്യമാക്കി ഹൂതി മിസൈൽ; ആകാശത്തുവെച്ച് തകർത്തു
text_fieldsറിയാദ്: സൗദി തലസ്ഥാന നഗരി ലക്ഷ്യമാക്കി യമനിലെ ഹൂതി വിമതര്‍ വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈല്‍ തകര്‍ത്തു. നഗരത്തിെൻറ വടക്കുഭാഗത്ത് ആകാശത്തുവെച്ചാണ് പാട്രിയറ്റ് മിസൈല്‍ ഉപയോഗിച്ച് വിജയകരമായി തകര്‍ത്തത്.
ശനിയാഴ്ച രാത്രി എട്ടിനാണ് സംഭവം. റിയാദിന് വടക്കുഭാഗത്ത് വന്‍ സ്ഫോടനം കേട്ടതായും സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതിചെയ്യുന്ന വടക്കുഭാഗത്താണ് സംഭവം നടന്നതെങ്കിലും വിമാനത്താവളം സാധാരണ പോലെ പ്രവർത്തിക്കുന്നുണ്ടെന്ന് ‘അല്‍അറബിയ്യ’ റിപ്പോര്‍ട്ട് ചെയ്തു.
500 കിലോമീറ്ററിലേെറ പിന്നിട്ടാണ് ‘ബുർകാൻ 2^എച്ച്’ മിസൈൽ റിയാദിന് മുകളിലെത്തിയത്. കിങ് ഖാലിദ് വിമാനത്താവളത്തിന് സമീപം പുക കണ്ടതായി റിപ്പോർട്ടുകൾ പറയുന്നു. വിമാനത്താവളം ലക്ഷ്യമിട്ടാണ് മിസൈൽ വിക്ഷേപിച്ചതെന്ന് ഹൂതികളുമായി ബന്ധമുള്ള ടി.വി ചാനൽ റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.