സൗദി ജോർഡനിലെ ഏറ്റവും വലിയ നിക്ഷേപക രാജ്യം
text_fieldsറിയാദ്: ജോർഡനിൽ ഏറ്റവും കൂടുതൽ നിക്ഷേപം നടത്തിയ രാജ്യമായി സൗദി അറേബ്യ. 14 ശതകോടി ഡോളറിന്റെ നിക്ഷേപമാണ് സൗദിക്കുള്ളത്. സൗദിയും ജോർഡനും തമ്മിലുള്ള വ്യാപാര വിനിമയം 2020ൽ 11.6 ശതകോടി റിയാൽ ആയിരുന്നെങ്കിൽ 2021ൽ ഏകദേശം 16.6 ശതകോടി റിയാലായി ഉയർന്നു. ജോർഡൻ വിപണിയിലേക്കുള്ള സൗദി കയറ്റുമതിയുടെ അളവ് 11.6 ശതകോടി റിയാലും സൗദി വിപണിയിലേക്കുള്ള ജോർഡനിയൻ ഇറക്കുമതി അഞ്ച് ശതകോടി റിയാലുമാണ്. ഏകദേശം 900 പദ്ധതികളിലൂടെ ജോർഡനിലെ സൗദി നിക്ഷേപത്തിന്റെ അളവ് 14 ശതകോടി ഡോളറാണ്. കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാെൻറ ജോർഡൻ സന്ദർശനത്തോടനുബന്ധിച്ച് ഫെഡറേഷൻ ഓഫ് സൗദി ചേംബേഴ്സ് പുറത്തിറക്കിയ സാമ്പത്തിക റിപ്പോർട്ടിലാണ് കണക്കുകൾ വ്യക്തമാക്കിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.