ടൂറിസ്റ്റുകൾക്ക് ഏറ്റവും സുരക്ഷിതമായ ആറു രാജ്യങ്ങളിലൊന്നായി സൗദി അറേബ്യ
text_fieldsറിയാദ്: കോവിഡിെൻറ പശ്ചാത്തലത്തിൽ സുരക്ഷിതമായി ടൂറിസ്റ്റുകൾക്ക് എത്താൻ കഴിയുന്ന ലോകരാജ്യങ്ങളുടെ പട്ടികയിൽ സൗദി അറേബ്യയും ഇടംനേടി. മധ്യപൗരസ്ത്യ മേഖലയിലെ ഒരേയൊരു രാജ്യവും എന്ന പദവിയും സൗദിക്കാണ്. വിനോദസഞ്ചാരികൾക്ക് യാത്ര, ഹോട്ടൽ സൗകര്യങ്ങളെക്കുറിച്ച് വിവരം നൽകുന്ന സിംഗപ്പൂർ അന്താരാഷ്ട്രതലത്തിൽ പ്രവർത്തിക്കുന്ന സെർച്ച് എൻജിനായ വേഗോ തയാറാക്കിയ റാങ്കിങ്ങിലാണ് സൗദിക്ക് ഇൗ നേട്ടം. വേഗോ ട്രാവൽ ബ്ലോഗ് വെബ്സൈറ്റിൽ 'കോവിഡ്കാലത്ത് യാത്രചെയ്യാൻ സുരക്ഷിതമായ സ്ഥലങ്ങൾ' എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ ഈ പട്ടിക പ്രസിദ്ധീകരിച്ചു. യാത്രാനിയന്ത്രണങ്ങൾ ഏകോപിപ്പിക്കുന്നതിന് യൂറോപ്യൻ യൂനിയൻ രാജ്യങ്ങളുടെ നിലവാരത്തെ അടിസ്ഥാനമാക്കി തയാറാക്കിയ ലോക രാജ്യങ്ങളുടെ പട്ടികയിലാണ് സൗദി അറേബ്യ ആറാം സ്ഥാനത്തുള്ളത്. പകർച്ചവ്യാധിയെ നേരിടാനുള്ള രാജ്യങ്ങളുടെ ശേഷി, ദീർഘകാലത്തേക്ക് സ്ഥിരത കൈവരിക്കൽ, ആരോഗ്യസംവിധാനത്തിെൻറ കാര്യക്ഷമത, തീവ്രപരിചരണ സംവിധാനങ്ങളുടെ ലഭ്യത, മെഡിക്കൽ ജീവനക്കാരുടെ ക്ലിനിക്കൽ ശേഷി എന്നീ ഘടകങ്ങൾ പരിഗണിച്ച് മഹാമാരി പ്രതിരോധ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് പട്ടിക തയാറാക്കിയിരിക്കുന്നത്.
കോവിഡ്കാലത്ത് യാത്ര നടത്താൻ ആഗോളതലത്തിൽ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിൽ ആസ്ട്രേലിയയാണ് ഒന്നാം സ്ഥാനത്ത്. ന്യൂസിലൻഡ്, സിംഗപ്പൂർ, സാംബിയ, ക്യൂബ എന്നിവയാണ് സൗദി അറേബ്യക്കു മുകളിലുള്ള മറ്റു രാജ്യങ്ങൾ. കോവിഡ് പരിശോധനയിലും ആസ് ട്രേലിയയാണ് മുന്നിൽ. 10 ലക്ഷം ആളുകൾ എന്ന കണക്കിൽ കോവിഡ് ടെസ്റ്റിങ് നിരക്ക് 1.693 ആണ്. സൗദി അറേബ്യ 150 ലക്ഷത്തിലധികം പരിശോധനകൾ നടത്തി. കോവിഡ് വ്യാപനം തടയുന്നതിൽ സൗദി ആരോഗ്യ മന്ത്രാലയം എടുത്ത കടുത്ത നടപടികളും മുൻകരുതലുകളും ഫലം കണ്ടു എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. രോഗവ്യാപനം തടയുന്നതിനും മരണനിരക്ക് കുറക്കുന്നതിനും ഇത് കാരണമായെന്നും വേഗോ ലേഖനത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.