സ്ത്രീശാക്തീകരണത്തിൽ സൗദി മുന്നോട്ട്: നീതിന്യായ മന്ത്രാലയത്തിലും വനിതകളുടെ വെന്നിക്കൊടി
text_fieldsദമ്മാം: സൗദിയുടെ ചരിത്രവഴികളിൽ ക്രിയാത്മക വിപ്ലവത്തിന് തുടക്കമിട്ട സ്ത്രീശാക്തീകരണ പദ്ധതികൾക്ക് പ്രതീക്ഷിച്ചതിലേറെ ഫലങ്ങൾ ലഭിച്ചുകൊണ്ടിരിക്കുന്നതായി സൗദി വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. നീതിന്യായ മന്ത്രാലയത്തിലെ സ്ത്രീകളുടെ പ്രവർത്തനങ്ങളാണ് ഇപ്പോൾ മന്ത്രാലയത്തിലെ പ്രത്യേക പ്രശംസക്ക് പാത്രമായിരിക്കുന്നത്. സൗദി ഭരണകേന്ദ്രങ്ങളിലേക്കുള്ള സ്ത്രീകളുടെ പ്രവേശനം അവരുടെ പൊതുപങ്കാളിത്തത്തിനും നിലവാരം ഉയർത്തുന്നതിനും കാരണമായി വിലയിരുത്തപ്പെട്ടു.
നീതിന്യായ മന്ത്രാലയങ്ങളുടെ വിവിധ മേഖലകളിൽ അതിവേഗമാണ് സ്ത്രീകൾ തങ്ങളുടെ സ്വാധീനമുറപ്പിച്ചത്. നിയമജ്ഞർ, സാമൂഹിക ഗവേഷകർ, അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റൻറുമാർ, പ്രോഗ്രാം ഡെവലപർമാർ, നോട്ടറികൾ എന്നിങ്ങനെ ഏതാെണ്ടല്ലാ മേഖലകളിലും അവർ വെന്നിക്കൊടി നാട്ടിക്കഴിഞ്ഞു. മാത്രമല്ല, നീതിന്യായ മന്ത്രാലയങ്ങൾ ജനങ്ങൾക്ക് നൽകുന്ന സേവനങ്ങളിൽ വലിയതോതിലുള്ള വളർച്ചയും അനുഗുണമായ മാറ്റവുമാണ് സ്ത്രീകളുടെ സാന്നിധ്യത്തിലൂടെ ൈകവന്നത്.
നിയമം നടപ്പാക്കൽ മേഖലയിൽ െറക്കോഡിട്ട സേവനമാണ് സ്ത്രീകൾ കാഴ്ചവെച്ചത്. 170 ലക്ഷം സേവനങ്ങൾ ഇൗ രംഗത്ത് അവർ പൂർത്തിയാക്കി. ജുഡീഷ്യൽ മേഖലയിൽ 5,51,000, ഡോക്യുമെേൻറഷൻ മേഖലയിൽ 3,20,000 സേവനങ്ങൾ, അനുരഞ്ജനത്തിൽ 2,40,000 സേവനങ്ങൾ ഉൾപ്പെടെ അതിശക്തമായ മുന്നേറ്റം നടത്താൻ സ്ത്രീകൾക്ക് സാധിച്ചതായി വിമൻസ് അഡ്മിനിസ്ട്രേഷൻ ഡയറക്ടർ നൂറ ബിൻത് അബ്ദുല്ല അൽഗുനൈം പറഞ്ഞു.
ഇതിനു പുറമേ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ ഏജൻസിയിലും ഏകീകൃത ആശയവിനിമയകേന്ദ്രം വഴിയും 1,80,000 സേവനങ്ങൾകൂടി നൽകാൻ കഴിഞ്ഞിട്ടുണ്ട്. ഇൗ നേട്ടം മുൻനിർത്തി സിസ്റ്റം, കേസ് ഓഡിറ്റ് സെൻറർ, കേസ് പ്രിപറേഷൻ സെൻറർ, ജുഡീഷ്യൽ ആട്രിബ്യൂഷൻ സെൻറർ ഫോർ എക്സിക്യൂഷൻ, ഡോക്യുമെേൻറഷൻ ഓപറേഷൻസ് ഓഡിറ്റ് സെൻറർ എന്നിവയുൾപ്പെടെ പൂർണമായും വനിതകളുള്ള കേന്ദ്ര വകുപ്പുകൾ മന്ത്രാലയം അനുവദിച്ചിട്ടുണ്ടെന്നും അൽ-ഗുനൈം കൂട്ടിച്ചേർത്തു.
മന്ത്രാലയത്തിൽ വനിത വകുപ്പുകൾ സ്ഥാപിതമായതു മുതൽ, കോടതികളിലും നോട്ടറികളിലും വനിത ജീവനക്കാർക്ക് നൽകിയിട്ടുള്ള ചുമതലകൾ കൂടാതെ, മേൽനോട്ട ചുമതലകളിൽ 85ലധികം പേരെക്കൂടി പുതുതായി ചുമതലപ്പെടുത്തി. നീതിന്യായ മന്ത്രാലയത്തിൽ വിശിഷ്ട സേവനം പൂർത്തിയാക്കിയ വനിതകളെ, വിശിഷ്ട വനിത നേതാക്കളെ മന്ത്രാലയം ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.