Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിലെ...

സൗദിയിലെ ജ്വല്ലറികളില്‍ സ്വദേശിവത്കരണം പ്രാബല്യത്തിലായി

text_fields
bookmark_border
സൗദിയിലെ ജ്വല്ലറികളില്‍ സ്വദേശിവത്കരണം പ്രാബല്യത്തിലായി
cancel
ജിദ്ദ: സൗദിയിലെ ജ്വല്ലറികളില്‍ നിര്‍ബന്ധിത സ്വദേശിവത്കരണം ഞായറാഴ്​ച മുതൽ പ്രാബല്യത്തിലായി. ഇനി സ്വർണക്കടകളില്‍ വിദേശികളെ ജോലിക്ക് നിര്‍ത്തിയാൽ 20,000 റിയാല്‍ പിഴയും ശിക്ഷയുമുണ്ടാകും. രാജ്യത്തി​​​​െൻറ വിവിധ ഭാഗങ്ങളില്‍ തൊഴിൽ മന്ത്രാലയം പരിശോധന തുടങ്ങി. തൊഴിലാളികളെ മാറ്റാന്‍ അനുവദിച്ച സമയപരിധി ഇന്നലെയാണ്​ അവസാനിച്ചത്​.  ഇനി മുതൽ സൗദി പൗരൻമാർക്ക്​ മാത്രമേ ജ്വല്ലറിയിൽ ജോലി ​ചെയ്യാനാവൂ. വിദേശികൾ പിടിക്കപ്പെട്ടാൽ സ്ഥാപനത്തിനാണ് പിഴ.

വിദേശികളുടെ എണ്ണത്തിനനുസരിച്ച് പിഴ സംഖ്യയും ഇരട്ടിക്കും.  അതേ സമയം സ്വദേശികളെ ജ്വല്ലറി ജോലിക്ക് പരിശീലിപ്പിച്ചിരുന്നെങ്കിലും ഇവരിൽ പലരും ഉന്നത പഠനത്തിനും മറ്റ്​ ജോലികൾക്കും പോയെന്ന് അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മതിയായ ജീവനക്കാരില്ലെങ്കില്‍ പല സ്ഥാപനങ്ങളും പൂട്ടേണ്ടി വരുമെന്നും കട ഉടമസ്ഥരെ ഉദ്ധരിച്ച് അറബ് മാധ്യമങ്ങള്‍ പറയുന്നു​. നിരവധി മലയാളികൾ ഇൗ മേഖലയിൽ ജോലി ചെയ്​തിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsjewellery shopmalayalam newslocalisation
News Summary - saudi arabia localisation in jewellery shop
Next Story