ഉംറ തീർഥാടകന് കുട നൽകിയ സുരക്ഷ ഉദ്യോഗസ്ഥന് മക്ക ഗവർണറുടെ ആദരം
text_fieldsജിദ്ദ: മക്ക ഹറമിൽ ത്വവാഫിനിടയിൽ കൊടും ചൂടിൽ നിന്ന് ആശ്വാസം തേടിയെത്തിയ ഉംറ തീർഥാടകന് തെൻറ കുട നൽകിയ സുരക്ഷ ഉദ്യോഗസ്ഥന് മക്ക ഗവർണറുടെ ആദരം. ചൊവ്വാഴ്ചയാണ് മക്ക ഗവർണർ അമീർ ഖാലിദ് അൽഫൈസൽ ഹജ്ജ്, ഉംറ പ്രത്യേക സുരക്ഷ സേന മേധാവിയുടെ സാന്നിധ്യത്തിൽ മാനുഷിക പ്രവർത്തനത്തിന് ഫാഇസ് അൽഗാമിദി എന്ന സുരക്ഷ ഉദ്യോഗസ്ഥനെ ആദരിച്ചത്.
ത്വവാഫിനിടയിൽ ചൂട് സഹിക്ക വയ്യാതായപ്പോൾ കഅ്ബക്കരികെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഫാഇസ് അൽഗാമിദിയുടെ അടുക്കലെത്തി അദ്ദേഹത്തിെൻറ കുട തീർഥാടകൻ ആവശ്യപ്പെടുകയായിരുന്നു. സുരക്ഷ ഉദ്യോഗസ്ഥൻ തെൻറ കുട ഉടനെ തീർഥാടകന് നൽകുകയായിരുന്നു.
ഇസ്ലാം വിഭാവനം ചെയ്യുന്ന മാനുഷിക നിലപാടിനെ പ്രതിഫലിപ്പിക്കുന്നതാണ് ഫാഇസ് അൽഗാമിദി എന്ന സുരക്ഷ ഉദ്യോഗസ്ഥെൻറ പ്രവർത്തനമെന്ന് മക്ക ഗവർണർ പറഞ്ഞു. സുരക്ഷ മേഖലയിലെ ഉദ്യോഗസ്ഥരെ പ്രോത്സാഹിപ്പിക്കുന്നതിന് മക്ക ഗവർണർ കാണിക്കുന്ന ഉത്സാഹത്തിന് ഫാഇസ് അൽഗാമിദി നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.