കഅ്ബ കഴുകൽ ചടങ്ങ് നാളെ നടക്കും
text_fieldsമക്ക: കഅ്ബ കഴുകൽ ചടങ്ങ് തിങ്കളാഴ്ച നടക്കും. സൗദി ഭരണാധികാരി സൽമാൻ രാജാവാണ് ഇതിനുള്ള അനുമതി പുറപ്പെടുവിച്ചത്. കോവിഡ് മുൻകരുതൽ പാലിച്ചായിരിക്കും ചടങ്ങ് നടക്കുക. ഒരോ വർഷവും മുഹറത്തിലാണ് കഅ്ബ കഴുകാറ്.
ഗവർണർക്കും ഇരുഹറം കാര്യാലയ മേധാവികൾക്കും പുറമെ രാജ്യത്തിനകത്തും പുറത്തുമുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുക്കാറുണ്ട്. കഅ്ബ കഴുകുന്നതിനാവശ്യമായ സാധന സാമഗ്രികൾ ഇരുഹറം കാര്യാലയം ഒരുക്കിയിട്ടുണ്ട്. മേത്തരം സുഗന്ധദ്രവ്യങ്ങളും പനിനീരും സംസമിൽ കലർത്തിയാണ് കഅ്ബയുടെ അകത്തെ നിലവും ചുവരുകളും കഴുകുക.
കഅ്ബ കഴുകാനുള്ള സൽമാൻ രാജാവിന്റെ അനുമതി ഇരുഹറമുകൾ സംരക്ഷിക്കുന്നതിനും അവിടെയെത്തുന്ന സന്ദർശകർക്ക് മികച്ച സേവനം നൽകുന്നതിനും ഭരണകൂടം കാണിക്കുന്ന അതീവ പ്രധാന്യവും ശ്രദ്ധയുമാണ് പ്രതിഫലിപ്പിക്കുന്നതെന്ന് ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.