Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹൂതികളുടെ മിസൈൽ...

ഹൂതികളുടെ മിസൈൽ ആക്രമണം; വർക്ക്​ ഷാപ്പുകൾക്കും വാഹനങ്ങൾക്കും തീപിടിച്ചു

text_fields
bookmark_border
ഹൂതികളുടെ മിസൈൽ ആക്രമണം; വർക്ക്​ ഷാപ്പുകൾക്കും വാഹനങ്ങൾക്കും തീപിടിച്ചു
cancel

ജിസാൻ: ഹൂതികൾ അയച്ച മിസൈൽ (പ്രൊജക്​റൈറൽ) പതിച്ച്​ മൂന്ന്​ വർക്ക്​ ഷാപ്പുകൾക്ക്​ കേടുപാടുകളുണ്ടാകുകയും മൂന്ന്​ വാഹനങ്ങൾക്ക്​ തീപിടിക്കുകയും ചെയ്​തു. ജിസാനിലെ അഹദ് അൽമസരിഹയിലെ വ്യാവസായിക മേഖലയിലാണ് റോക്കറ്റ്​ പതിച്ചതെന്ന്​ മേഖല സിവിൽ ഡിഫൻസ്​ വക്താവ്​ കേണൽ മുഹമ്മദ്​ ബിൻ യഹ്​യ അൽഗാംദി പറഞ്ഞു.

സിവിലിയൻ വസ്തുക്കളെയും ആളുകളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെ നഗ്നമായ ലംഘനമാണ്​. ഇത്തരം ഘട്ടങ്ങളിൽ വേണ്ട നടപടി സ്വീകരിച്ചതായും സിവിൽ ഡിഫൻസ്​ വക്താവ്​ പറഞ്ഞു. ബുധനാഴ്​ച അബ്​ഹയിലേക്ക്​ അയച്ച രണ്ട്​ ബാലിസ്റ്റിക്​ മിസൈലുകൾ തടഞ്ഞു നശിപ്പിച്ചതായി അറബ്​ സഖ്യസേന വ്യക്തമാക്കി. ജിസാനിലെ അഹദ് അൽമസരിഹയിലെ വ്യാവസായിക മേഖലയിൽ റോക്കറ്റ്​ പതിച്ച വിവരം അറബ്​ സഖ്യസേന സ്ഥിരീകരിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:missile attack
News Summary - Saudi arabia Missile attack
Next Story