സൗദിയിൽ രോഗികളുടെ എണ്ണം കുത്തനെ ഉയർന്നു; ഇന്ന് 1552 പുതിയ രോഗികൾ
text_fieldsറിയാദ്: സൗദി അറേബ്യയിൽ ഇന്ന് പുതിയ രോഗികളുടെ എണ്ണം കുത്തനെ ഉയർന്നു. 1552 ആളുകളിലാണ് പുതുതായി രോഗം കണ്ടെത്തിയത്. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളുടെ എണ്ണം 27011 ആയി. 3,52,555 കോവിഡ് പരിശോധനകളാണ് ഇതുവരെ നടത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് എട്ടുപേർ കോവിഡ് മൂലം മരിച്ചു.
ദമ്മാമിലും ജിദ്ദയിലും ഒാരോ സൗദി പൗരന്മാരും മക്കയിൽ മൂന്നും റിയാദിലും മദീനയിലും ജിദ്ദയിലും ഒരോന്ന് വീതവും വിദേശികളുമാണ് മരിച്ചത്. 32നും 84നും ഇടയിൽ പ്രായമുള്ളവരാണ് മരിച്ചവർ. പുതിയ രോഗികളിൽ 84 ശതമാനം പുരുഷന്മാരും 16 ശതമാനം സ്ത്രീകളുമാണെന്ന് ആരോഗ്യമന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദു അൽഅലി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അതിൽ 19 ശതമാനം സൗദികളും 81 ശതമാനം വിദേശികളുമാണ്. ഇതിൽ അഞ്ച് ശതമാനം കുട്ടികളും രണ്ട് ശതമാനം കൗമാരക്കാരും 93 ശതമാനം മുതിർന്നവരുമാണ്. 24 മണിക്കൂറിനിടെ 369 പേർ സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 4134 ആയി ഉയർന്നു. ചികിത്സയിൽ കഴിയുന്ന 22693 ആളുകളിൽ 139 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.
രോഗികളെ കണ്ടെത്താൻ ആരോഗ്യ വകുപ്പ് രാജ്യവ്യാപകമായി നടത്തുന്ന ഫീൽഡ് സർവേ 17 ദിവസം പിന്നിട്ടു. വീടുകളിലും മറ്റ് താമസകേന്ദ്രങ്ങളിലും ചെന്നുള്ള മെഡിക്കൽ ടീമിെൻറ പരിശോധന തുടരുകയാണ്. മൂന്നുപേർ കൂടി മരിച്ചതോടെ മക്കയിൽ മരണസംഖ്യ 78ഉം രണ്ടുപേർ കൂടി മരിച്ച് ജിദ്ദയിൽ 47ഉം ആയി.
പുതിയ രോഗികൾ: ജിദ്ദ 245, മക്ക 221, ജുബൈൽ 156, ദമ്മാം 150, മദീന 139, ബേഷ് 111, റിയാദ് 109, സഫ്വ 109, ത്വാഇഫ് 68, ഖോബാർ 66, ഹുഫൂഫ് 55, ദഹ്റാൻ 32, അൽമജരാരിദ 17, സുൽഫി 12, അൽഖർജ് 10, അൽബാഹ 10, ഖുറയാത്ത് അൽഉലിയ 7, നാരിയ 6, ഖത്വീഫ് 5, ബീഷ 5, യാംബു 4, ബുറൈദ 3, ദിരിയ 3, മൻദഖ് 2, അദം 1, സഫ്വ 1, ബുഖൈരിയ 1, മജ്മഅ 1, റാബിഗ് 1, അൽറാസ് 1, ബൽജുറഷി 1.
മരണസംഖ്യ: മക്ക 78, ജിദ്ദ 47, മദീന 33, റിയാദ് 8, ഹുഫൂഫ് 4, ദമ്മാം 4, ജുബൈൽ 2, അൽഖോബാർ 2, ജീസാൻ 1, ഖത്വീഫ് 1, ഖമീസ് മുശൈത്ത് 1, ബുറൈദ 1, അൽബദാഇ 1, തബൂക്ക് 1.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.