ഖനനമേഖലയിൽ ആഗോള നിക്ഷേപകർക്ക് അവസരങ്ങൾ വാഗ്ദാനം ചെയ്ത് സൗദി
text_fieldsജുബൈൽ: ഖനനമേഖലയിൽ ആഗോള നിക്ഷേപകർക്ക് മികച്ച അവസരങ്ങൾ വാഗ്ദാനം ചെയ്ത് സൗദി അറേബ്യ. ഈ വർഷം ആദ്യം പുതിയ ഖനനനിക്ഷേപ നിയമം ആരംഭിച്ചതിനുശേഷം നിക്ഷേപകരിൽനിന്ന് അനുകൂലമായ സമീപനത്തിനും ഉയർന്ന അവസരങ്ങൾക്കും സാക്ഷ്യം വഹിക്കുന്നുണ്ടെന്ന് വ്യവസായ, ധാതുവിഭവ മന്ത്രാലയ ഖനനകാര്യ ഉപമന്ത്രി ഖാലിദ് അൽ മുദൈഫർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
രാജ്യത്തിെൻറ വികസന പരിവർത്തന പദ്ധതിയായ 'വിഷൻ 2030'െൻറ ലക്ഷ്യങ്ങൾക്കനുസൃതമായി സൗദി അറേബ്യയുടെ ലോഹങ്ങളുടെയും ധാതുക്കളുടെയും ഖനനമേഖല ദ്രുതഗതിയിലുള്ള വിപുലീകരണത്തിന് തയാറെടുക്കുകയാണ്.
എണ്ണ, വാതകം എന്നിവയിലെ വൈവിധ്യവത്കരണവും ലോഹങ്ങളുടെയും ഖനനമേഖലയുടെയും വർധിച്ചുവരുന്ന പ്രാധാന്യം ഉപയോഗപ്പെടുത്തുകയുമാണ് ലക്ഷ്യം.
ലോഹങ്ങൾക്കും ധാതു ഉൽപന്നങ്ങൾക്കും അന്താരാഷ്ട്ര തലത്തിലും പ്രാദേശികമായും ആവശ്യകത വർധിച്ചുവരുകയാണ്.
എണ്ണ, വാതക മേഖലയിൽനിന്നുള്ള വൈവിധ്യവത്കരണത്തിനൊപ്പം ഉപയോഗിക്കാത്ത ഖനനധാതുക്കളുടെ കരുതൽ രാജ്യത്തുണ്ട്. ഭാവിയിൽ ഈ മേഖലക്ക് അന്താരാഷ്ട്ര ആവശ്യം വർധിക്കുമെന്ന് കണക്കാക്കപ്പെടുന്നു.
ധാതുക്കൾ ഇറക്കുമതി ചെയ്യുന്ന ലോകത്തിലെ നാലാമത്തെ വലിയ രാജ്യമാണ് സൗദി അറേബ്യ. സൗദിയിലെ കമ്പനികളുമായി സഹകരിക്കാൻ താൽപര്യമുള്ള വിദേശ നിക്ഷേപകർക്ക് ഇപ്പോൾ അനുകൂലമായ സാഹചര്യങ്ങൾ നൽകുന്നതിനാണ് സർക്കാർ തയാറായിട്ടുള്ളത്.
ഖനനകമ്പനികൾക്കായുള്ള അസംസ്കൃത വസ്തുക്കൾ, വിതരണക്കാർ, കരാറുകാർ, ടാലൻറ് പൂൾ എന്നിവക്ക് പ്രഥമ പരിഗണന നൽകും.
രാജ്യത്തെ ധാതു സമ്പത്തിനായുള്ള അവസരങ്ങൾ 1.3 ട്രില്യൺ ഡോളർ ആണെന്നാണ് കണക്കാക്കപ്പെടുന്നത്.
സൗദി അറേബ്യയുടെ ധാതുസമ്പത്ത് 1.3 ട്രില്യൺ ഡോളറാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.