Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightലബനാന്​...

ലബനാന്​ സഹായമെത്തിക്കാൻ വ്യോമമാർഗം തുറന്ന്​ സൗദി അറേബ്യ

text_fields
bookmark_border
Saudi Arabia help to Lebanon
cancel
camera_alt

ലബനാൻ ജനതക്കുള്ള സഹായവുമായ സൗദി വിമാനം റിയാദ്​ എയർപ്പോർട്ടിൽ നിന്ന്​ പുറപ്പെടുന്നു​

റിയാദ്​: ഇസ്രായേൽ അതിക്രമങ്ങളാൽ പ്രതിസന്ധിയിലായ ലബനാനിലെ ജനങ്ങൾക്ക് സഹായമെത്തിക്കാൻ വ്യോമമാർഗം തുറന്ന്​ സൗദി അറേബ്യ.​ സൽമാൻ രാജാവി​െൻറയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാ​െൻറയും നിർദേശങ്ങൾക്ക് അനുസൃതമായി, കിങ്​ സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് (കെ.എസ്​. റിലീഫ്) ആണ്​ തുടർച്ചയായി സഹായമെത്തിക്കാൻ എയർ ബ്രിഡ്​ജ്​ ആരംഭിച്ചത്​.

റിയാദിലെ കിങ്​ ഖാലിദ് ഇൻറർനാഷനൽ എയർപോർട്ടിൽ നിന്ന് ബെയ്‌റൂട്ട് ഇൻറർനാഷനൽ എയർപോർട്ടിലേക്ക് അവശ്യ ഭക്ഷണം, മെഡിക്കൽ, പാർപ്പിട സംവിധാനങ്ങൾ എന്നിവയുമായി ആദ്യ വിമാനം പുറപ്പെട്ടു.

ഈ സംരംഭം രാജ്യത്തി​െൻറ മഹത്തായ മാനുഷിക മനോഭാവത്തെയും ആവശ്യമുള്ളവരെ സഹായിക്കാനുള്ള പ്രതിബദ്ധതയെയും പ്രതിഫലിപ്പിക്കുന്നുവെന്ന് സൗദി പ്രസ് ഏജൻസിക്ക് നൽകിയ പ്രസ്താവനയിൽ റോയൽ കോർട്ട് ഉപദേഷ്​ടാവും കെ.എസ്. റിലീഫ് സൂപ്പർവൈസർ ജനറലുമായ ഡോ. അബ്​ദുല്ല അൽ റബീഅ്​ സ്ഥിരീകരിച്ചു.

ഈ സഹായം രാജ്യത്തി​െൻറ നിലവിലുള്ള മാനുഷിക ശ്രമങ്ങളുടെ ഭാഗമാണെന്നും ബുദ്ധിമുട്ടുകൾ നേരിടുന്ന വ്യക്തികൾക്കും രാഷ്​ട്രങ്ങൾക്കുമുള്ള പിന്തുണ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഈ ദുഷ്‌കരമായ സമയങ്ങളിൽ ലബനീസ് ജനതയ്‌ക്ക് അചഞ്ചലമായ പിന്തുണ നൽകിയതിന് ഡോ. അൽ റബീഅ്​ സൽമാൻ രാജാവിനോടും കിരീടാവകാശിയോടും നന്ദി രേഖപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi ArabiaLebanon Attack
News Summary - Saudi Arabia opens air route to bring aid to Lebanon
Next Story