വെസ്റ്റ് ബാങ്കിലെ ഇസ്രായേൽ നടപടിക്കെതിരെ സൗദി അറേബ്യ
text_fieldsറിയാദ്: വെസ്റ്റ് ബാങ്കില്‍ 800 പുതിയ നിയമവിരുദ്ധ കുടിയേറ്റ കേന്ദ്രങ്ങള്‍ നിര്‍മിക്കാന്‍ അനുമതി നല്കിയ ഇസ്രായേല്‍ നടപടിയിൽ ശക്തമായ വിമര്‍ശനവുമായി സൗദി അറേബ്യ. നീക്കം ഫലസ്തീന് വിഷയത്തില്‍ സമാധാനപരമായ രാഷ്ട്രീയ പരിഹാര ശ്രമങ്ങള്‍ക്ക് ഭീഷണിയാണെന്ന് സൗദി കുറ്റപ്പെടുത്തി. നീക്കത്തിൽനിന്ന് പിന്മാറണമെന്നും സൗദി വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
വെസ്റ്റ് ബാങ്കിൽ പുതിയ കുടിയേറ്റ കേന്ദ്രങ്ങള്‍ നിര്‍മിക്കാന്‍ ഈയാഴ്ചയാണ് ഇസ്രായേല്‍ അനുമതി നല്‍കിയത്. ഇതിനെതിരെയാണ് സൗദി അറേബ്യ രംഗത്ത് വന്നത്. നടപടി അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് എതിരാണെന്ന് വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. ഇത് സമാധാന ശ്രമങ്ങള്‍ക്ക് ഭീഷണിയാണ്. നീക്കം ഇസ്രായേൽ-ഫലസ്തീൻ ദ്വിരാഷ്ട്ര പരിഹാരത്തിന് വിലങ്ങുതടിയാണെന്നും പ്രസ്താവനയില്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
പുതിയ നിര്‍മാണ പ്രവര്‍ത്തനത്തിൽ അന്താരാഷ്ട്ര സമൂഹത്തിെൻറ എതിര്‍പ്പുകള്‍ മറികടന്നാണ് പുതിയ തീരുമാനവുമായി ഇസ്രായേല്‍ മുന്നോട്ടുപോകുന്നത്. കൂടുതല്‍ ഫലസ്തീന് പ്രദേശങ്ങള്‍ തങ്ങളുടെ നിയന്ത്രണത്തിലാക്കാനുള്ള നീക്കത്തിെൻറ ഭാഗമായാണ് നടപടിയെ കാണുന്നതെന്നും സൗദി വിദേശകാര്യമന്ത്രാലയം കുറ്റപ്പെടുത്തി. വെസ്റ്റ് ബാങ്കിലെ ഏഴിടങ്ങളിലാണ് കുടിയേറ്റ കേന്ദ്രങ്ങൾ നിർമിക്കുന്നത്. നിലവിലെ കുടിയേറ്റ കേന്ദ്രങ്ങള്‍ പൊളിച്ചുനീക്കണമെന്ന ആവശ്യം നിലനില്‍ക്കുന്നതിനിടയിലാണ് ഇസ്രായേലിെൻറ പുതിയ നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.