'ഒഴുകുന്ന വ്യവസായ നഗരം' നിയോമിൽ സ്ഥാപിക്കാനൊരുങ്ങി സൗദി
text_fieldsജിദ്ദ: 'ഒഴുകുന്ന വ്യവസായ നഗരം' നിയോമിൽ സ്ഥാപിക്കാനൊരുങ്ങി സൗദി അറേബ്യ. ലോകത്തെ ഏറ്റവും വലിയ ഫ്ലോട്ടിങ് വ്യവസായ നഗരമാണ് 'ഒാക്സഗൺ' എന്ന പേരിൽ സൗദി വടക്കൻ അതിർത്തിയിലെ സ്വപ്ന നഗരമായ 'നിയോമിൽ' നിർമിക്കുന്നത്. കിരീടാവകാശിയും നിയോം ഡയറക്ടർ ബോർഡ് ചെയർമാനുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ 'ഒാക്സഗൺ' നഗരത്തിെൻറ പ്രഖ്യാപനം നടത്തി.
പുതിയ വ്യവസായ നഗരം ലോകത്തിലെ ഏറ്റവും വലിയ ഒഴുകുന്ന വ്യവസായ സമുച്ചയവും സൗദി അറേബ്യയുടെ സാമ്പത്തിക വളർച്ചക്കും വൈവിധ്യവത്കരണത്തിനും ഉത്തേജകവും ആകുമെന്നും കിരീടാവകാശി പറഞ്ഞു. ദേശീയ സാമൂഹിക സാമ്പത്തിക പരിഷ്കരണ പദ്ധതിയായ 'വിഷൻ 2030'-െൻറ ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള വിവിധ പദ്ധതികളുടെ ഭാഗമാണിത്. ഭാവിയിൽ മനുഷ്യരാശിയുടെ ജീവിതവും പ്രവർത്തന രീതികളും പുനർനിർവചിക്കാൻ പോകുന്ന നിയോം നഗരത്തിെൻറ തന്ത്രജ്ഞതയ്ക്ക് അനുസൃതമായി നിർമാണ കേന്ദ്രങ്ങൾക്ക് പുതിയ മാതൃക നൽകാനാണ് 'ഒാക്സഗണി'ലൂടെ ലക്ഷ്യമിടുന്നത്.
പരിസ്ഥിതി സംരക്ഷത്തിന് നൽകുന്ന സംഭാവനകളോടൊപ്പം ഭാവിയിൽ വ്യവസായ വികസനത്തിലേക്കുള്ള ലോകത്തിെൻറ ദിശാബോധം നിർവചിക്കാൻ നിയോമിലെ ഈ ഇൻഡസ്ട്രിയൽ സിറ്റി സഹായിക്കും. പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. മേഖലയിലെ ആഗോള വ്യാപാര ഒഴുക്കിനെ പിന്തുണയ്ക്കുന്നതിനൊപ്പം പ്രാദേശിക വ്യാപാര മേഖലയിൽ രാജ്യത്തെ പിന്തുണയ്ക്കുന്നതിലും ഓക്സഗൺ നഗരം പങ്കാളിയാകും. വ്യാവസായിക നഗരത്തിൽ ഇതിനകം വികസനവും ബിസിനസും ആരംഭിച്ചതിൽ തനിക്ക് സന്തോഷമുെണ്ടന്നും അതിെൻറ ദ്രുതഗതിയിലുള്ള വികാസം കാണാൻ ആഗ്രഹിക്കുകയാണെന്നും കിരീടാവകാശി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.