Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅഴിമതിവിരുദ്ധനീക്കം;...

അഴിമതിവിരുദ്ധനീക്കം; സൗദിയിൽ മന്ത്രിമാരും അമീറുമാരും പിടിയിൽ

text_fields
bookmark_border
അഴിമതിവിരുദ്ധനീക്കം; സൗദിയിൽ മന്ത്രിമാരും അമീറുമാരും പിടിയിൽ
cancel

റിയാദ്​: സൗദിയിൽ അഴിമതിവിരുദ്ധ നടപടികളുടെ ഭാഗമായി നിരവധി മന്ത്രിമാരും രാജകുടുംബാംഗങ്ങളും പിടിയിൽ. കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാ​​​െൻറ നേതൃത്വത്തിലുള്ള പുതിയ അഴിമതിവിരുദ്ധ സമിതിയുടെ നിർദേശത്തെതുടർന്നാണ്​ 11 രാജകുടുംബാംഗങ്ങളും നാലുമന്ത്രിമാരും 10 മുൻ മന്ത്രിമാരും ഉദ്യോഗസ്​ഥപ്രമുഖരും ഉൾപ്പെടെ 38 പേർ പിടിയിലായത്​. വ്യവസായപ്രമുഖനും ശതകോടീശ്വരനുമായ അമീർ വലീദ്​ ബിൻ തലാൽ, അമീർ തുർക്കി ബിൻ അബ്​ദുല്ല, അമീർ തുർക്കി ബിൻ നാസർ, അമീർ ഫഹദ്​ ബിൻ അബ്​ദുല്ല ബിൻ മുഹമ്മദ്​ എന്നിവരുൾപ്പെടെ പിടിയിലായിട്ടുണ്ടെന്ന്​ ‘സബഖ്​’ അടക്കം ഒാൺലൈൻ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തിട്ടുണ്ടെങ്കിലും ഒൗദ്യോഗിക സ്​ഥിരീകരണമില്ല. 2009ലെ ജിദ്ദ വെള്ളപ്പൊക്കം, കൊറോണ വൈറസ്​ ബാധ തുടങ്ങിയവ സംബന്ധിച്ച കേസുകൾ പുനരന്വേഷിക്കാനും സമിതി ഉത്തരവിട്ടിട്ടുണ്ട്​. 

ശനിയാഴ്​ച രാത്രി വൈകിയാണ്​ സൗദി ഭരണാധികാരി സൽമാൻ രാജാവ്​ രാജകൽപനയിലൂടെ അഴിമതിവിരുദ്ധസമിതി സ്​ഥാപിച്ചത്​. അമീർ മുഹമ്മദ്​ ബിൻ സൽമാ​​​െൻറ നേതൃത്വത്തിലുള്ള സമിതിക്ക്​ അന്വേഷണം, അറസ്​റ്റ്​, യാത്രവിലക്ക്​ ഏർപ്പെടുത്തൽ, സ്വത്തുവകകൾ മരവിപ്പിക്കൽ, അഴിമതിയിൽ ഉൾപ്പെട്ടവരുടെ ആസ്​തികളുടെ സ്രോതസ്സ്​​ നിർണയിക്കൽ എന്നിവക്ക്​ അധികാരമുണ്ട്​. മോണിറ്ററിങ്​ ആൻഡ്​ ഇൻവെസ്​റ്റിഗേഷൻ കമീഷൻ ചെയർമാൻ, ദേശീയ അഴിമതി നിരോധന അതോറിറ്റി ചെയർമാൻ, ജനറൽ ഒാഡിറ്റ്​ ബ്യൂറോ തലവൻ, അറ്റോണി ജനറൽ, ആഭ്യന്തരസുരക്ഷവിഭാഗം തലവൻ എന്നിവർ പുതിയ സമിതിയിൽ അംഗങ്ങളാണ്​. സമിതി രൂപവത്​കരിച്ച്​ മണിക്കൂറുകൾക്കുള്ളിൽതന്നെ നടപടികൾ ആരംഭിക്കുകയായിരുന്നു. അഴിമതിക്കെതിരെ ഒരു വിട്ടുവീഴ്​ചയും ഉണ്ടാകില്ലെന്നും രാജകുടുംബാംഗങ്ങളോ മന്ത്രിമാരോ നിയമത്തിന്​ അതീതരല്ലെന്നും അടുത്തിടെ അഭിമുഖത്തിൽ അമീർ മുഹമ്മദ്​ ബിൻ സൽമാൻ സൂചിപ്പിച്ചിരുന്നു. ഇതിന് ​ചുവടുപിടിച്ചുള്ള നടപടികളാണ്​ തുടങ്ങിയിരിക്കുന്നത്. 

ശനിയാഴ്​ച രാത്രി തന്നെയുണ്ടായ മറ്റൊരു രാജവിജ്​ഞാപനത്തിൽ നാഷനല്‍ ഗാര്‍ഡ്, സാമ്പത്തിക ആസൂത്രണ വകുപ്പ്​ മന്ത്രിമാരെ മാറ്റുകയും ചെയ്​തു. നാഷനൽ ഗാർഡി​​​െൻറ ചുമതലയുണ്ടായിരുന്ന മിത്​അബ്​ ബിൻ അബ്​ദുല്ല, സാമ്പത്തിക ആസൂത്രണ വകുപ്പ്​ മന്ത്രി എൻജി. ആദിൽ ഫഖീഹ്​ എന്നിവരെയാണ്​ മാറ്റിയത്​. നാഷനൽ ഗാർഡ്​ മന്ത്രിയായി പകരം അമീര്‍ ഖാലിദ് ബിന്‍ അയ്യാഫിനെ നിയമിച്ചു. മുഹമ്മദ് അത്തുവൈജിരിയാണ്​ സാമ്പത്തിക ആസൂത്രണ വകുപ്പ്​ മന്ത്രി. നാവികസേനമേധാവി അബ്​ദുല്ല സുല്‍ത്താനെയും മാറ്റിയിട്ടുണ്ട്. അഡ്​മിറൽ ഫഹദ്​ അൽ ഗുഫൈലിക്കാണ്​ ചുമതല. 

അഴിമതിവിരുദ്ധനീക്കം സൗദിസമൂഹത്തിൽ വൻ പ്രതികരണമാണ്​ സൃഷ്​ടിച്ചത്​. രാജാവിനെയും കിരീടാവകാശിയെയും അഭിനന്ദിച്ചുകൊണ്ട്​ സമൂഹമാധ്യമങ്ങളിൽ സന്ദേശങ്ങൾ പ്രവഹിക്കുകയാണ്​. സൗദി പൗരന്മാരുടെ ഇഷ്​ടമാധ്യമമായ ട്വിറ്ററിൽ ഞായറാഴ്​ച പുലർച്ച പ്രത്യക്ഷപ്പെട്ട ‘ദ കിങ്​ ഇൗസ്​ ഫൈറ്റിങ്​ കറപ്​ഷൻ’ എന്ന ഹാഷ്​ടാഗ്​ വൻ തരംഗമായി മാറിക്കഴിഞ്ഞു. വൈകുന്നേരത്തിനകം തന്നെ 5,36,000 തവണയാണ്​ ഇൗ ഹാഷ്​ടാഗ്​ ഉപയോഗിക്കപ്പെട്ടത്​. ഞായറാഴ്ച ലോകത്ത്​ ഏറ്റവുമധികം ഉപയോഗിക്കപ്പെട്ട ഹാഷ്​ടാഗ്​ ആയിരുന്നു ഇതെന്ന്​ പാശ്ചാത്യമാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്യുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi arabiagulf newsministersmalayalam newsPrincesanti-corruption committee
News Summary - Saudi Arabia princes detained, ministers dismissed -Gulf news
Next Story