Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഫ​ല​സ്തീ​നി​ൽ...

ഫ​ല​സ്തീ​നി​ൽ സ​ഹാ​യ​ങ്ങ​ൾ എ​ത്തി​ക്ക​ൽ ശ​ക്ത​മാ​ക്കി സൗ​ദി

text_fields
bookmark_border
vehicle
cancel
camera_alt

ഗ​സ്സ​യി​ലേ​ക്കു​ള്ള സ​ഹാ​യ​വ​സ്തു​ക്ക​ളു​മാ​യി റ​ഫ അ​തി​ർ​ത്തി​യു​ടെ ഈ​ജി​പ്ഷ്യ​ൻ ഭാ​ഗ​ത്ത് കാ​ത്തു​നി​ൽ​ക്കു​ന്ന സൗ​ദി​യു​ടെ റി​ലീ​ഫ് വാ​ഹ​ന​ങ്ങ​ൾ (ഫ​യ​ൽ)

യാം​ബു: ഗ​സ്സ​യി​ലെ ഇ​സ്രാ​യേ​ൽ ക്രൂ​ര​ത​ക്ക്​ ഒ​രു വ​ർ​ഷം തി​ക​യു​േ​മ്പാ​ൾ ഫ​ല​സ്തീ​ൻ ജ​ന​ത​ക്ക് എ​ല്ലാ​വി​ധ മാ​നു​ഷി​ക സ​ഹാ​യ​ങ്ങ​ളും സാ​മ്പ​ത്തി​ക പി​ന്തു​ണ​യും മെ​ഡി​ക്ക​ൽ സേ​വ​ന​വും എ​ത്തി​ക്കു​ന്ന​ത്​ ശ​ക്ത​മാ​ക്കി സൗ​ദി അ​റേ​ബ്യ.

ജീ​വ​കാ​രു​ണ്യ ഏ​ജ​ൻ​സി​യാ​യ കി​ങ് സ​ൽ​മാ​ൻ സെ​ന്റ​ർ ഫോ​ർ ഹ്യൂ​മാ​നി​റ്റേ​റി​യ​ൻ റി​ലീ​ഫ് (കെ.​എ​സ്. റി​ലീ​ഫ്) ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​തു​വ​രെ നേ​രി​ട്ട് 18.5കോ​ടി ഡോ​ള​ർ സ​ഹാ​യം ന​ൽ​കി​യ​താ​യി സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​മീ​ർ ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​ൻ യു.​എ​ൻ ജ​ന​റ​ൽ അ​സം​ബ്ലി​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞു.

ഫ​ല​സ്തീ​ൻ ജ​ന​ത​യു​ടെ പു​ന​ര​ധി​വാ​സ​ത്തി​നും മാ​റ്റു​മാ​യി മൊ​ത്തം 10,600 കോ​ടി ഡോ​ള​ർ ആ​ദ്യ​ഘ​ട്ട​ത്തി​ൽ​ത​ന്നെ സ​മാ​ഹ​രി​ക്കാ​ൻ ക​ഴി​ഞ്ഞ​താ​യും സൗ​ദി വി​വി​ധ യു.​എ​ൻ ഏ​ജ​ൻ​സി​ക​ളു​മാ​യി ചേ​ർ​ന്ന് റി​ലീ​ഫ്​ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​രു​ക​യാ​ണെ​ന്നും മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി. കെ.​എ​സ്. റി​ലീ​ഫ് പു​റ​ത്തു​വി​ട്ട ക​ണ​ക്കു​പ്ര​കാ​രം വ​ർ​ഷ​ങ്ങ​ളാ​യി ഫ​ല​സ്തീ​ൻ ജ​ന​ത​ക്കാ​യി മൊ​ത്തം 289 പ​ദ്ധ​തി​ക​ളി​ലാ​യി 530 കോ​ടി ഡോ​ള​ർ രാ​ജ്യം ചെ​ല​വ​ഴി​ച്ച​താ​യി വ്യ​ക്ത​മാ​ക്കി.

ക​ട​ൽ, വ്യോ​മ മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ ഭ​ക്ഷ​ണം, പാ​ർ​പ്പി​ടം, ആ​രോ​ഗ്യം, ലോ​ജി​സ്റ്റി​ക്​ എ​ന്നീ​യി​ന​ങ്ങ​ളി​ലാ​യി സ​ഹാ​യ​മെ​ത്തി​ക്കാ​ൻ 3.48 കോ​ടി ഡോ​ള​ർ ചെ​ല​വ​ഴി​ച്ചു. 6,535.5 ട​ൺ സ​ഹാ​യ​വ​സ്തു​ക്ക​ൾ എ​ത്തി​ച്ചു.

റോ​യ​ൽ കോ​ർ​ട്ട് ഉ​പ​ദേ​ഷ്ടാ​വും കെ.​എ​സ് റി​ലീ​ഫ് സെ​ന്റ​ർ ജ​ന​റ​ൽ സൂ​പ്പ​ർ​വൈ​സ​റു​മാ​യ ഡോ. ​അ​ബ്​​ദു​ല്ല അ​ൽ റ​ബി​അ ഫ​ല​സ്തീ​ൻ ജ​ന​ത​ക്കു​ള്ള ധ​ന​സ​ഹാ​യ സ്വ​രൂ​പ​ണ​ത്തി​നാ​യി ‘സാ​ഹിം’ (https://sahem.ksrelief.org) എ​ന്ന പോ​ർ​ട്ട​ൽ വ​ഴി ഒ​രു ജ​ന​കീ​യ കാ​മ്പ​യി​ൻ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. വ​ലി​യ പ്ര​തി​ക​ര​ണ​മാ​ണ്​ ജ​ന​ങ്ങ​ളി​ൽ​നി​ന്നു​ണ്ടാ​യ​ത്. സം​ഭാ​വ​ന​ക​ൾ പ്ര​വ​ഹി​ച്ചു.

രാ​ജ്യം ഫ​ല​സ്തീ​ൻ ജ​ന​ത​ക്ക് ന​ൽ​കു​ന്ന സ​ഹാ​യ​ങ്ങ​ൾ ശ​ക്ത​മാ​യി തു​ട​രു​ക​യാ​ണെ​ന്നും ആം​ബു​ല​ൻ​സു​ക​ൾ, മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ, ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ, പോ​ഷ​കാ​ഹാ​രം, കു​ട്ടി​ക​ൾ​ക്കു​ള്ള വ​സ്തു​ക്ക​ൾ എ​ന്നി​വ​യാ​ണ് ഇ​പ്പോ​ൾ കൂ​ടു​ത​ലാ​യി എ​ത്തി​ക്കു​ന്ന​തെ​ന്ന്​ ഡോ. ​അ​ബ്​​ദു​ല്ല അ​ൽ റ​ബി​അ വ്യ​ക്ത​മാ​ക്കി.

ഫ​ല​സ്തീ​ൻ അ​ഭ​യാ​ർ​ഥി​ക​ൾ​ക്ക് വേ​ണ്ടി അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ യു.​എ​ൻ റി​ലീ​ഫ് ആ​ൻ​ഡ് വ​ർ​ക്​​സ്​ ഏ​ജ​ൻ​സി, വേ​ൾ​ഡ് ഫു​ഡ് പ്രോ​ഗ്രാം, വേ​ൾ​ഡ് ഹെ​ൽ​ത്ത് ഓ​ർ​ഗ​നൈ​സേ​ഷ​ൻ, ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ക​മ്മി​റ്റി ഓ​ഫ് റെ​ഡ് ക്രോ​സ് എ​ന്നി​വ​യു​ൾ​പ്പെ​ടെ വി​വി​ധ അ​ന്താ​രാ​ഷ്ട്ര ഏ​ജ​ൻ​സി​ക​ളു​മാ​യി സൗ​ദി വി​വി​ധ ക​രാ​റി​ൽ ഒ​പ്പു​വെ​ച്ചു.

ദ്വി​രാ​ഷ്ട്ര പ​രി​ഹാ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്താ​രാ​ഷ്ട്ര തീ​രു​മാ​ന​ങ്ങ​ൾ ന​ട​പ്പാ​ക്കു​ക​യ​ല്ലാ​തെ ഫ​ല​സ്തീ​നി​ൽ സു​ര​ക്ഷ​യും സ്ഥി​ര​ത​യും കൈ​വ​രി​ക്കാ​ൻ ഒ​രു മാ​ർ​ഗ​വു​മി​ല്ലെ​ന്നും ഗ​സ്സ​യി​ലെ ഇ​സ്രാ​യേ​ൽ സൈ​നി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ട​ൻ നി​ർ​ത്ത​ണ​മെ​ന്നും വി​വി​ധ അ​ന്താ​രാ​ഷ്ട്ര വേ​ദി​ക​ളി​ൽ സൗ​ദി ആ​വ​ർ​ത്തി​ച്ച് ആ​വ​ശ്യ​പ്പെ​ടു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AidsIsrael Palestine ConflictSaudi Arabia News
News Summary - Saudi Arabia provide more aids to Palestine
Next Story