സൗദിയിൽ വരുംദിവസങ്ങളിലും ഇടിമിന്നലിനും മഴക്കും സാധ്യത
text_fieldsയാംബു: തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ സൗദിയുടെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലും മഴയും പ്രതീക്ഷിക്കുന്നതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. റിയാദിെൻറയും ഖസീമിെൻറയും വിവിധ ഭാഗങ്ങളിൽ തിങ്കളാഴ്ച വൈകീട്ട് മുതൽ സാമാന്യം ശക്തമായ മഴ പ്രതീക്ഷിക്കുന്നു. മക്ക, മദീന, തബൂക്ക് പ്രദേശങ്ങളിൽ നേരിയ തോതിലോ സാമാന്യം നല്ല രീതിയിലോ മഴ പെയ്യാനുള്ള സാധ്യതയും കേന്ദ്രം അറിയിച്ചു.
സൗദിയുടെ കിഴക്കൻ, വടക്കൻ അതിർത്തി പ്രദേശങ്ങളിൽ മൂടൽ മഞ്ഞ് തുടരുമെന്നും ദൃശ്യപരത കുറയുന്ന അന്തരീക്ഷമായിരിക്കുമെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. രാജ്യത്തിെൻറ കിഴക്കൻ പ്രവിശ്യ, അൽ ജൗഫ്, ഹാഇൽ, അൽ ബഹ, അസീർ, ജീസാൻ എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളിലും തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴ പെയ്യാനുള്ള സാധ്യതയും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.