ആരോഗ്യ സുരക്ഷാസൂചിക: അറബ് ലോകത്ത് സൗദിക്ക് രണ്ടാം സ്ഥാനം
text_fieldsജിദ്ദ: രാജ്യത്ത് നടപ്പാക്കിയ ആരോഗ്യ സുരക്ഷാ നടപടി പരിഗണിച്ച് അറബ് ലോകത്ത് സൗദി അറേബ്യ രണ്ടാം സ്ഥാനത്ത്. 2021ലെ ആഗോള ആരോഗ്യ സുരക്ഷ സൂചിക അനുസരിച്ചാണിത്. ഖത്തറാണ് ഈ രംഗത്ത് അറബ് ലോകത്ത് ഒന്നാം സ്ഥാനത്ത്. 100ൽ 48.7 പോയൻറുകൾ നേടി ആഗോളതലത്തിൽ 49ാം സ്ഥാനത്താണ് ഖത്തർ. അറബ് ലോകത്തുനിന്നും 100ൽ 44.9 പോയൻറുകളുമായി സൗദി അറേബ്യ ആഗോളതലത്തിൽ 61ാം സ്ഥാനത്താണ്. തൊട്ടുപിന്നിൽ 44.6 പോയൻറുകളുമായി ജോർഡൻ 66ാം സ്ഥാനത്തുമുണ്ട്.
യു.എ.ഇ നാലാം സ്ഥാനത്തും തുടർന്നുള്ള സ്ഥാനങ്ങളിൽ യഥാക്രമം ഒമാൻ, കുവൈത്ത്, ബഹ്റൈൻ എന്നീ രാജ്യങ്ങളുമുണ്ട്.
സിറിയ, യെമൻ, സൊമാലിയ എന്നീ രാജ്യങ്ങൾ ഈ പട്ടികയിൽ അവസാന സ്ഥാനത്താണ്. ആറ് വിഭാഗങ്ങളിലായി 37 സൂചകങ്ങൾ അനുസരിച്ച് 195 രാജ്യങ്ങളുടെ ആരോഗ്യ സുരക്ഷാനടപടികളും സൗകര്യങ്ങളും അന്താരാഷ്ട്ര സൂചിക അനുസരിച്ച് വിലയിരുത്തതിെൻറ അടിസ്ഥാനത്തിലാണ് ഈ കണക്കുകൾ.
ലോകരാജ്യങ്ങളിൽ ഇപ്പോഴും പകർച്ചവ്യാധികളെ നേരിടാൻ തക്ക തയാറെടുപ്പുകളും സൗകര്യങ്ങളും ആയിട്ടില്ല എന്നാണ് ഫലം കാണിക്കുന്നത്.
സി.എൻ.എൻ റിപ്പോർട്ടനുസരിച്ച് എല്ലാരാജ്യങ്ങളും പരിഗണിച്ചാൽ ശരാശരി ആഗോള സ്കോർ 100ൽ 38.9 ആണ്. ലോകത്തിെൻറ ഏതെങ്കിലും ഒരുഭാഗത്ത് രോഗം പടരുമ്പോൾ പ്രത്യാഘാതം സാമ്പത്തികമോ ഭൂമിശാസ്ത്രപരമായ സ്ഥാനമോ ഒന്നും പരിഗണിക്കാതെ എല്ലാ രാജ്യങ്ങളെയും അപകടസാധ്യതയിലാക്കുന്നതായി കോവിഡ് മഹാമാരി തെളിയിച്ചതായും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.