സൗദി അറേബ്യയിൽ കോവിഡ് വ്യാപനം കുറഞ്ഞു; പുതിയ േരാഗികൾ 910 മാത്രം
text_fieldsറിയാദ്: സൗദി അറേബ്യയിൽ കോവിഡ് വ്യാപനം നല്ല തോതിൽ കുറഞ്ഞു. പുതിയ രോഗികളുടെ പ്രതിദിന എണ്ണം രണ്ടാം ദിവസവും ആയിരത്തിൽ താഴെയാണ്. നാല് മാസത്തിനിടെ ഏറ്റവും കുറഞ്ഞ കണക്കാണ് ഞായറാഴ്ച രേഖപ്പെടുത്തിയത്. പുതുതായി 910 പേർക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. എന്നാൽ 1226 രോഗികൾ സുഖം പ്രാപിച്ചു. അതെസമയം മരണനിരക്ക് ഇപ്പോഴും രണ്ടക്കത്തിൽ തുടരുകയാണ്. 24 മണിക്കൂറിനിടെ രാജ്യത്ത് 30 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതുവരെ ആകെ റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളുടെ എണ്ണം 314821 ആയി. ഇതിൽ 289667 പേരും രോഗമുക്തി നേടി. രാജ്യത്തിനുള്ളിലെ ആകെ രോഗമുക്തി നിരക്ക് 92 ശതമാനമായി ഉയർന്നു. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 21284 ആയി കുറഞ്ഞു. ഇതിൽ 1545 പേരുടെ ആരോഗ്യ സ്ഥിതി മാത്രമാണ് ഗുരുതരം. ഇവർ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. ആകെ മരണസംഖ്യ 3870 ആയി ഉയർന്നു. റിയാദ് 3, ജിദ്ദ 1, മക്ക 10, ഹുഫൂഫ് 4, ത്വാഇഫ് 3, മുബറസ് 3, ഹാഇൽ 1, ജീസാൻ 3, ബീഷ 1, ഖുൻഫുദ 1 എന്നിവിടങ്ങളിലാണ് ശനിയാഴ്ച മരണം സംഭവിച്ചത്. 24 മണിക്കൂറിനിടെ പുതിയ കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് മക്കയിലാണ്, 66. ജിദ്ദയിൽ 64ഉം റിയാദിൽ 45ഉം മദീനയിൽ 41ഉം തബൂക്കിൽ 39ഉം ജീസാനിൽ 36ഉം ഹുഫൂ-ഫിൽ 30ഉം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഞായറാഴ്ച രാജ്യത്ത് 37,466 കോവിഡ് ടെസ്റ്റുകൾ നടത്തി. ആകെ ടെസ്റ്റുകളുടെ എണ്ണം 5,063,593 ആയി.
മരണം പ്രദേശം തിരിച്ച കണക്ക്:
റിയാദ് 968, ജിദ്ദ 808, മക്ക 636, ഹുഫൂഫ് 209, ത്വാഇഫ് 174, മദീന 128, ദമ്മാം 120, ബുറൈദ 76, തബൂക്ക് 59, അറാർ 54, മുബറസ് 51, ജീസാൻ 49, ഹാഇൽ 47, ഹഫർ അൽബാത്വിൻ 44, മഹായിൽ 32, ഖത്വീഫ് 31, സബ്യ 26, അൽബാഹ 23, സകാക 21, വാദി ദവാസിർ 21, അൽറസ് 19, ഖമീസ് മുശൈത്ത് 19, ബീഷ 18, അബഹ 17, ഖർജ് 17, അൽഖുവയ്യ 17, ബെയ്ഷ് 17, അബൂഅരീഷ് 17, ഖോബാർ 15, അയൂൺ 12, നജ്റാൻ 11, അൽമജാരിദ 10, ഉനൈസ 10, സാംത 7, ഹുറൈംല 6, റിജാൽ അൽമ 6, ജുബൈൽ 5, അൽനമാസ് 5, സുൈലയിൽ 4, അഹദ് റുഫൈദ 4, ദർബ് 4, ഖുൻഫുദ 4, നാരിയ 3, ശഖ്റ 3, യാംബു 3, അൽഅർദ 3, അൽമദ്ദ 3, മുസാഹ്മിയ 3, അൽബദാഇ 2, ദഹ്റാൻ 3, ഖുറയാത് 2, ഹുത്ത സുദൈർ 2, ഹുത്ത ബനീ തമീം 2, ബല്ലസ്മർ 2, അൽദായർ 2, റഫ്ഹ 1, സുൽഫി 1, ദുർമ 1, താദിഖ് 1, മൻദഖ് 1, ഫുർസാൻ 1, ദൂമത് അൽജൻഡൽ 1, ദറഇയ 1, അൽ-ജഫർ 1, അല്ലൈത് 1, ഖൈസൂമ 1, അയൂൺ അൽജുവ 1, സാറാത് ഉബൈദ 1.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.