സൗരഭ്യം പരത്തി ത്വാഇഫ് റോസാപ്പൂ മേള
text_fieldsത്വാഇഫ്: ത്വാഇഫ് റോസാപ്പൂ മേളക്ക് തുടക്കം. വിവിധ പരിപാടികളോടെ 14 ദിവസങ്ങളിലായി മൂന്ന് പ്രധാന സ്ഥലങ്ങളിലായാണ് മേള. ത്വാഇഫ് ഗവർണറേറ്റിെൻറ സഹകരണത്തോടെ സാംസ്കാരിക മന്ത്രാലയമാണ് മേള സംഘടിപ്പിക്കുന്നത്. മേളയോടനുബന്ധിച്ച് വിവിധ പരിപാടികൾ അരങ്ങേറുന്നുണ്ട്.
ത്വാഇഫ് വിമാനത്താവളം, റോഡുകൾ, പ്രധാന റൗണ്ട് എബൗട്ടുകൾ തുടങ്ങിയവ റോസാപ്പൂക്കളാൽ അലങ്കരിച്ചിട്ടുണ്ട്. മേളയുടെ പ്രധാനവേദി അൽറദ്ഫ് പാർക്കാണ്. 50 ലധികം തത്സസമയ പരിപാടികൾക്ക് പാർക്ക് സാക്ഷ്യം വഹിക്കും. വിവിധതരം റോസാപ്പൂക്കൾ കൊണ്ട് ഒരുക്കിയ താഴികകുടം, ഏറ്റവും വലിയ റോസാപ്പൂവിന്‍റെ ചിത്രം, ഫോേട്ടാഗ്രാഫിക്കായി പ്രത്യേക കവാടം, പ്രകൃതിദത്ത റോസാപ്പൂക്കൾ കൊണ്ട് നിർമിച്ച ഭീമൻ പെയിൻറിങ് എന്നിവയും മേളയിൽ ഒരുക്കിയിട്ടുണ്ട്. റോസാപ്പൂക്കളെയും അതിൽ നിന്നുണ്ടാക്കുന്ന വിവിധ ഉൽപന്നങ്ങളെയും കുറിച്ചുള്ള ശിൽപശാലകൾ, പ്രദർശനങ്ങൾ, മറ്റ് പരിപാടികളും മേളയോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.
Sസൗദിയിൽ ഏറ്റവും കൂടുതൽ റോസാപ്പൂ ഉൽപാദിപ്പിക്കുന്ന സ്ഥലമാണ് ത്വാഇഫ്. ത്വാഇഫിലെ റോസാപ്പൂവും ഇതിൽനിന്നുള്ള ഉൽപന്നങ്ങളും രാജ്യത്തിനകത്തും പുറത്തും പ്രശസ്തമാണ്. മേഖലയിൽ ഏകദേശം 2,000ത്തിലധികം റോസാപ്പൂ കൃഷിയിടങ്ങൾ ഉണ്ടെന്നാണ് കണക്ക്. ടൺ കണക്കിന് റോസാപ്പൂക്കളാണ് ഒരോ വർഷവും ഉൽപാദിപ്പിക്കുന്നത്. അനുബന്ധ ഉൽപന്നങ്ങൾ നിർമിക്കുന്നതിനായുള്ള ഫാക്ടറികളും പ്രദേശത്തുണ്ട്. ഈ റോസാപ്പൂ മേളയോടനുബന്ധിച്ച് ത്വാഇഫ് മുനിസിപ്പാലിറ്റി പുഷ്പ പരവതാനി ഒരുക്കി. 3,000 ചതുരശ്ര മീറ്ററിൽ എട്ട് ലക്ഷത്തിലധികം പൂക്കളും റോസാപ്പൂക്കളും ഉപയോഗിച്ചാണ് വലിയ പുഷ്പ പരവതാനി ഒരുക്കിയിരിക്കുന്നത്. അൽറദഫ് പാർക്കിലൊരുക്കിയ ഭീമൻ പുഷ്പ പരവതാനി മേളയുടെ ആദ്യദിവസം നിരവധി പേരാണ് കാണാനെത്തിയത്. വെള്ളിയാഴ്ചയാണ് ത്വാഇഫ് റോസാപ്പൂ മേള ഗവർണറേറ്റ് അണ്ടർ സെക്രട്ടറി നാസർ അൽ സുബയ്ഇ ഉദ്ഘാടനം ചെയ്തത്. ത്വാഇഫ് മേയർ ഡോ. അഹമ്മദ് ബിൻ അസീസ് അൽ ഖതാമി, വിവിധ വകുപ്പ് മേധാവികൾ ചടങ്ങിൽ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.