ഗസ്സയിലേക്ക് ദുരിതാശ്വാസവുമായി സൗദിയുടെ 38ാം വിമാനമെത്തി
text_fieldsയാംബു: മരുന്നും ഭക്ഷ്യവസ്തുക്കളും പാർപ്പിട നിർമാണ സാമഗ്രികളും ഉൾപ്പെട്ട ദുരിതാശ്വാസ വസ്തുക്കളുമായി സൗദി അറേബ്യയുടെ 38ാമത് വിമാനം ഈജിപ്തിലെ അൽ അരീഷിലെത്തി.
ഒക്ടോബർ ഏഴിന് ഇസ്രായേൽ ആക്രമണം തുടങ്ങിയത് മുതൽ ദുരിതത്തിലായ ഫലസ്തീനികൾക്ക് എത്തിക്കുന്ന സഹായത്തിെൻറ ഭാഗമായാണ് 23 ടൺ വസ്തുക്കൾ അൽഅരീഷ് വിമാനത്താവളത്തിലെത്തിച്ചത്. സൗദിയുടെ ജീവകാരുണ്യ ഏജൻസിയായ കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെൻററിെൻറ (കെ.എസ് റിലീഫ്) മേൽ നോട്ടത്തിലാണ് ഗസ്സയിലേക്കുള്ള സഹായം വിതരണം നടക്കുന്നത്. ഗസ്സയിലെ ജനങ്ങൾക്ക് സഹായം നൽകുന്നതിനുള്ള സൗദി ദേശീയ ധനസമാഹരണ കാമ്പയിൻ ഇതുവരെ 605 ശതകോടി റിയാലിലധികം സമാഹരിച്ചതായി അധികൃതർ അറിയിച്ചു.
രാജ്യത്തെ സ്വദേശികളും വിദേശികളുമായ 13.7 ലക്ഷത്തിലധികം ആളുകൾ ‘സാഹിം’ പോർട്ടൽ വഴി സംഭാവന ചെയ്തു. ഗസ്സയിലെ പുനരധിവാസത്തിന് ലോകത്തെ സുമനസ്സുകളായ ആളുകളുടെ നിർലോഭമായ സാമ്പത്തിക സഹായം ഇപ്പോഴും അനിവാര്യമാണ്. https://sahem.ksrelief.org/Gaza എന്ന പോർട്ടലും അൽരാജ്ഹി ബാങ്കിെൻറ SA5580000504608018899998 എന്ന അക്കൗണ്ട് നമ്പറും വഴി എല്ലാവർക്കും എളുപ്പത്തിൽ ഇപ്പോഴും സംഭാവന അയക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.