Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഊർജരംഗത്തെ സഹകരണത്തിന്...

ഊർജരംഗത്തെ സഹകരണത്തിന് സൗദി - ഇന്തോനേഷ്യ ധാരണാപത്രം ഒപ്പുവെച്ചു

text_fields
bookmark_border
ഊർജരംഗത്തെ സഹകരണത്തിന് സൗദി -  ഇന്തോനേഷ്യ ധാരണാപത്രം ഒപ്പുവെച്ചു
cancel
camera_alt

ഊ​ർ​ജ​രം​ഗ​ത്തെ സ​ഹ​ക​ര​ണ​ത്തി​ന് സൗ​ദി, ഇ​ന്തോ​നേ​ഷ്യ ഊ​ർ​ജ മ​ന്ത്രി​മാ​ർ ധാ​ര​ണാ​പ​ത്രം ഒ​പ്പു​വെ​ച്ച​പ്പോ​ൾ

ജിദ്ദ: സൗദിയും ഇന്തോനേഷ്യയും ഊർജരംഗത്തെ സഹകരണത്തിനുള്ള ധാരണാപത്രം ഒപ്പുവെച്ചു.ഊർജമന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൽമാനും ഇന്തോനേഷ്യൻ ഊർജ-ധാതു വിഭവശേഷി മന്ത്രി ആരിഫ് തസ്രീഫുമാണ് ധാരണാപത്രത്തിൽ ഒപ്പിട്ടത്. ഇന്തോനേഷ്യയിലെ ബാലിയിൽ നടന്ന ജി 20 ഉച്ചകോടിക്കിടെയായിരുന്നു ഇത്. എണ്ണ, വാതകം, വൈദ്യുതി, പുനരുപയോഗ ഊർജം, ഊർജ കാര്യക്ഷമത, ശുദ്ധമായ ഹൈഡ്രജൻ, കാലാവസ്ഥ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ കുറക്കുന്നതിന് സർക്കുലർ, കാർബൺ സമ്പദ്‌വ്യവസ്ഥയും അതിന്റെ സാങ്കേതികവിദ്യകളും പ്രയോഗിക്കൽ, ഡിജിറ്റൽ പരിവർത്തനം, നവീകരണം, സൈബർ സുരക്ഷ, ഊർജരംഗത്ത് കൃത്രിമബുദ്ധി എന്നീ മേഖലകളിൽ സഹകരണം വർധിപ്പിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

കൂടാതെ ബന്ധപ്പെട്ട മേഖലകളിലെ വിവരങ്ങളും അനുഭവങ്ങളും വിദഗ്ധരുടെ സന്ദർശനങ്ങളും കൈമാറ്റം ചെയ്യുക, സമ്മേളനങ്ങൾ, സെമിനാറുകൾ, വർക്കിങ് സെഷനുകൾ എന്നിവ സംഘടിപ്പിക്കുക, സംയുക്ത പഠനങ്ങൾ നടത്തുക, സാമഗ്രികൾ, ഉൽപന്നങ്ങൾ, സേവനങ്ങൾ എന്നിവ സ്വദേശിവത്കരിക്കാൻ ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം വികസിപ്പിക്കുന്നതിന് പ്രവർത്തിക്കുക, ഇരു രാജ്യങ്ങളിലെ ഊർജ കമ്പനികൾ തമ്മിലുള്ള സഹകരണം വർധിപ്പിക്കുക എന്നിവ ധാരണയിലുൾപ്പെടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IndonesiaMoUSaudi Arabia
News Summary - Saudi Arabia signed MoU with Indonesia
Next Story