Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദി അറേബ്യ ആസിയാൻ...

സൗദി അറേബ്യ ആസിയാൻ സൗഹൃദ, സഹകരണ ഉടമ്പടിയിൽ ഒപ്പുവെച്ചു

text_fields
bookmark_border
ASEAN Friendship and Cooperation Treaty
cancel
camera_alt

ആ​സി​യാ​ൻ രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള സൗ​ഹൃ​ദ, സ​ഹ​ക​ര​ണ ഉ​ട​മ്പ​ടി​യി​ൽ ഒ​പ്പു​വെ​ച്ച ശേ​ഷം സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഫൈ​സ​ൽ

ബി​ൻ ഫ​ർ​ഹാ​ൻ ഇ​ന്തോ​നേ​ഷ്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി റെ​റ്റ്‌​നോ

മ​ർ​സു​ദി​ക്കൊ​പ്പം

റി​യാ​ദ്: തെ​ക്കു​കി​ഴ​ക്ക​ൻ ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളു​ടെ കൂ​ട്ടാ​യ്‌​മ​യാ​യ ‘ആ​സി​യാ​നു’​മാ​യി സൗ​ഹൃ​ദ, സ​ഹ​ക​ര​ണ ഉ​ട​മ്പ​ടി​യി​ൽ (ടി.​എ.​സി) ഒ​പ്പു​വെ​ച്ച് സൗ​ദി അ​റേ​ബ്യ. ഇ​ന്തോ​നേ​ഷ്യ​ൻ ത​ല​സ്ഥാ​ന​മാ​യ ജ​ക്കാ​ർ​ത്ത​യി​ൽ ന​ട​ന്ന ആ​സി​യാ​ൻ മ​ന്ത്രി​ത​ല യോ​ഗ​ത്തി​ൽ നി​ല​വി​ലെ ചെ​യ​ർ​പേ​ഴ്‌​സ​നും ഇ​ന്തോ​നേ​ഷ്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യ റെ​റ്റ്നോ മ​ർ​സൂ​ദി​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​ക്കി​ടെ സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​മീ​ർ ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​നാ​ണ് ഉ​ട​മ്പ​ടി​യി​ൽ ഒ​പ്പു​വെ​ച്ച​ത്.

ലോ​ക​ത്തി​ലെ എ​ല്ലാ രാ​ജ്യ​ങ്ങ​ളു​മാ​യും ആ​ശ​യ​വി​നി​മ​യം ന​ട​ത്താ​നും സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്താ​നു​മു​ള്ള സ​ൽ​മാ​ൻ രാ​ജാ​വി​​ന്റെ​യും കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​​ന്റെ​യും താ​ൽ​പ​ര്യ​പ്ര​കാ​ര​മാ​ണ് ഉ​ട​മ്പ​ടി​യെ​ന്ന് മ​ന്ത്രി ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​ൻ വ്യ​ക്ത​മാ​ക്കി. പ​ല മേ​ഖ​ല​ക​ളി​ലും കി​ഴ​ക്ക​ൻ ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളു​മാ​യി സൗ​ദി​ക്ക് അ​ടു​ത്ത ബ​ന്ധ​മാ​ണു​ള്ള​ത്. അ​ന്താ​രാ​ഷ്​​ട്ര സ​മാ​ധാ​ന​വും സു​ര​ക്ഷ​യും കൈ​വ​രി​ക്കു​ന്ന​തി​ൽ ആ​ഗോ​ള​ത​ല​ത്തി​ലു​ള്ള സൗ​ദി മു​ൻ​കൈ​യു​ടെ തു​ട​ർ​ച്ച​യെ​ന്ന നി​ല​യി​ലും കൂ​ടി​യാ​ണ് ഉ​ട​മ്പ​ടി.

ലോ​ക​ത്തെ എ​ല്ലാ രാ​ജ്യ​ങ്ങ​ൾ​ക്കും അ​വി​ട​ങ്ങ​ളി​ലെ ജ​ന​ങ്ങ​ൾ​ക്കും കൂ​ടു​ത​ൽ സ്ഥി​ര​ത​യും അ​ഭി​വൃ​ദ്ധി​യും പു​രോ​ഗ​തി​യും കൈ​വ​രു​ക എ​ന്ന​ത് സൗ​ദി​യു​ടെ ല​ക്ഷ്യ​മാ​ണ്. അ​തി​ന് വി​വി​ധ രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള സം​വാ​ദം മെ​ച്ച​പ്പെ​ടു​ത്തു​ക​യും സം​യു​ക്ത പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​കോ​പ​നം സാ​ധ്യ​മാ​ക്കു​ക​യും വേ​ണം ഇ​ത് സം​ബ​ന്ധി​ച്ച സ​മീ​പ​ന​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള​താ​ണ് ഉ​ട​മ്പ​ടി​യെ​ന്നും അ​ത് യു.​എ​ൻ ചാ​ർ​ട്ട​റി​​ന്റെ ത​ത്ത്വ​ങ്ങ​ൾ​ക്ക് അ​നു​സൃ​ത​മാ​ണെ​ന്നും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. ആ​സി​യാ​ൻ രാ​ജ്യ​ങ്ങ​ളു​മാ​യി സൗ​ദി അ​റേ​ബ്യ​ക്കു​ള്ള​ത് വി​ശി​ഷ്​​ട​മാ​യ ബ​ന്ധ​മാ​ണെ​ന്ന് അ​മീ​ർ ഫൈ​സ​ൽ പ​റ​ഞ്ഞു.

പ​ര​മാ​ധി​കാ​രം, പ്രാ​ദേ​ശി​ക സ​മ​ഗ്ര​ത, ദേ​ശീ​യ സ്വ​ത്വം എ​ന്നി​വ​യോ​ടു​ള്ള പ​ര​സ്പ​ര ബ​ഹു​മാ​ന​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി അ​ന്താ​രാ​ഷ്​​ട്ര ബ​ന്ധ​ങ്ങ​ൾ നി​ല​നി​ർ​ത്തു​ന്ന​തി​നു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി ആ​സി​യാ​ൻ അം​ഗ​രാ​ജ്യ​ങ്ങ​ൾ 1976 ൽ ​രൂ​പം ന​ൽ​കി​യ​താ​ണ് ടി.​എ.​സി. ആ​സി​യാ​ൻ അം​ഗ​രാ​ജ്യ​ങ്ങ​ളെ കൂ​ടാ​തെ തെ​ക്കു​കി​ഴ​ക്ക​ൻ ഏ​ഷ്യ​ക്ക് പു​റ​ത്തു​ള്ള രാ​ജ്യ​ങ്ങ​ളും ക​രാ​റി​ൽ ഒ​പ്പി​ട്ടി​ട്ടു​ണ്ട്. 2003-ൽ ​ചൈ​ന​യും ഇ​ന്ത്യ​യും ഒ​പ്പു​വെ​ച്ച ഉ​ട​മ്പ​ടി​യി​ൽ 2009-ൽ ​യു.​എ​സും യൂ​റോ​പ്യ​ൻ യൂ​നി​യ​നും ചേ​ർ​ന്ന്​ ഉ​ട​മ്പ​ടി​യി​ൽ ഒ​പ്പു​വെ​ക്കു​ന്ന 51-ാമ​ത് രാ​ജ്യ​മാ​ണ് സൗ​ദി അ​റേ​ബ്യ. സൗ​ദി അ​റേ​ബ്യ​യെ ആ​സി​യാ​ൻ കു​ടും​ബ​ത്തി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ഒ​പ്പു​വെ​ക്ക​ൽ ച​ട​ങ്ങി​ന് ശേ​ഷം ഇ​ന്തോ​നേ​ഷ്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി റെ​റ്റ്‌​നോ മ​ർ​സു​ദി പ്ര​ഖ്യാ​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi ArabiaASEAN Friendship -Cooperation Treaty
News Summary - Saudi Arabia signed the ASEAN Friendship and Cooperation Treaty
Next Story