Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightആ​ശു​പ​ത്രി​യി​ലെ...

ആ​ശു​പ​ത്രി​യി​ലെ ബോം​ബാ​ക്ര​മ​ണ​ത്തെ ശ​ക്ത​മാ​യി അ​പ​ല​പി​ച്ച്​ സൗ​ദി അ​റേ​ബ്യ

text_fields
bookmark_border
Saudi Arabia
cancel
camera_alt

Representational Image

ജി​ദ്ദ: ഗ​സ്സ​യി​ലെ അ​ൽ അ​ഹ്‌​ലി ബാ​പ്റ്റി​സ്​​റ്റ്​ ആ​ശു​പ​ത്രി​യി​ൽ ബോം​ബെ​റി​ഞ്ഞ് നി​ര​വ​ധി പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ ഇ​സ്രാ​യേ​ൽ അ​ധി​നി​വേ​ശ സേ​ന​യു​ടെ ഹീ​ന​മാ​യ കു​റ്റ​കൃ​ത്യ​ത്തെ സൗ​ദി അ​റേ​ബ്യ ശ​ക്ത​മാ​യ ഭാ​ഷ​യി​ൽ അ​പ​ല​പി​ച്ചു. സം​ഭ​വ​ത്തി​ൽ സ്​​ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്കം നി​ര​വ​ധി നി​ര​പ​രാ​ധി​ക​ളാ​യ സി​വി​ലി​യ​ന്മാ​രാ​ണ്​​ കൊ​ല്ല​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഈ ​ക്രൂ​ര​മാ​യ ആ​ക്ര​മ​ണ​ത്തെ സൗ​ദി ശ​ക്ത​മാ​യി ത​ള്ളി​ക്ക​ള​യു​ന്ന​താ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

അ​ന്താ​രാ​ഷ്​​ട്ര മാ​നു​ഷി​ക നി​യ​മം ഉ​ൾ​പ്പെ​ടെ എ​ല്ലാ അ​ന്താ​രാ​ഷ്​​ട്ര നി​യ​മ​ങ്ങ​ളു​ടെ​യും മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ​യും ന​ഗ്​​ന​മാ​യ ലം​ഘ​ന​മാ​ണി​ത്. ഈ ​അ​പ​ക​ട​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​സ്രാ​യേ​ലി ക്രി​മി​ന​ൽ ന​ട​പ​ടി​ക​ളു​ടെ കാ​ര്യ​ത്തി​ൽ അ​ന്താ​രാ​ഷ്​​ട്ര മാ​നു​ഷി​ക നി​യ​മം പ്ര​യോ​ഗി​ക്കു​ന്ന​തി​ലെ അ​ന്താ​രാ​ഷ്​​​ട്ര സ​മൂ​ഹ​ത്തി​​ന്‍റെ ഇ​ര​ട്ട​ത്താ​പ്പ്​ ഉ​പേ​ക്ഷി​ക്കേ​ണ്ട​തു​ണ്ട്. പ്ര​തി​രോ​ധ​മി​ല്ലാ​ത്ത സാ​ധാ​ര​ണ​ക്കാ​ർ​ക്ക് സം​ര​ക്ഷ​ണം ന​ൽ​കു​ന്ന​തി​ന് ഗൗ​ര​വ​മേ​റി​യ​തും ഉ​റ​ച്ച​തു​മാ​യ നി​ല​പാ​ട് ആ​വ​ശ്യ​മാ​ണ്.

ഗ​സ്സ​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ഭ​ക്ഷ​ണ​വും മ​രു​ന്നും എ​ത്തി​ക്കാ​ൻ രാ​ജ്യ​ങ്ങ​ളും സം​ഘ​ട​ന​ക​ളും ആ​രം​ഭി​ച്ച ദു​രി​താ​ശ്വാ​സ ആ​ഹ്വാ​ന​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യാ​യി സു​ര​ക്ഷി​ത ഇ​ട​നാ​ഴി​ക​ൾ ഉ​ട​ൻ തു​റ​ക്കേ​ണ്ട​തി​​ന്‍റെ ആ​വ​ശ്യ​ക​ത​യും സൗ​ദി ഊ​ന്നി​പ്പ​റ​ഞ്ഞു. എ​ല്ലാ അ​ന്താ​രാ​ഷ്​​ട്ര മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ​യും നി​യ​മ​ങ്ങ​ളു​ടെ​യും തു​ട​ർ​ച്ച​യാ​യ​തും ആ​വ​ർ​ത്തി​ച്ചു​ള്ള​തു​മാ​യ ലം​ഘ​ന​ത്തി​ന് ഇ​സ്രാ​യേ​ൽ അ​ധി​നി​വേ​ശ സേ​ന പൂ​ർ​ണ ഉ​ത്ത​ര​വാ​ദി​ത്തം വ​ഹി​ക്കേ​ണ്ടി​വ​രു​മെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GazaIsrael Palestine ConflictWorld NewsSaudi ArabiaHospital Bombing
News Summary - Saudi Arabia strongly condemns hospital bombing
Next Story