Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇസ്രയേൽ സേനയുടെ അൽ...

ഇസ്രയേൽ സേനയുടെ അൽ അഖ്​സ പള്ളി അതിക്രമം; സൗദിയും മുസ്​ലിം വേൾഡ്​ ലീഗും അറബ്​ പാർലിമെൻറും അപലപിച്ചു

text_fields
bookmark_border
ഇസ്രയേൽ സേനയുടെ അൽ അഖ്​സ പള്ളി അതിക്രമം; സൗദിയും മുസ്​ലിം വേൾഡ്​ ലീഗും അറബ്​ പാർലിമെൻറും അപലപിച്ചു
cancel
Listen to this Article

ജിദ്ദ: ഇസ്രായേൽ സേന അൽ അഖ്‌സ പള്ളിയിൽ അതിക്രമിച്ച് കയറിയതി​നെ സൗദി അറേബ്യ ശക്തമായി അപലപിച്ചു. അൽ അഖ്​സ പള്ളിയിൽ അതിക്രമിച്ച്​ കയറുകയും കവാടങ്ങൾ അടയ്ക്കുകയും പള്ളിക്കകത്തും ബാഹ്യ മുറ്റങ്ങളിലുമുള്ള വിശ്വാസികളെ ആക്രമിക്കുകയും ചെയ്​തതിനെ സൗദി അറേബ്യ അപലപിക്കുന്നുവെന്ന്​ വിദേശകാര്യ മന്ത്രാലയമാണ്​ വ്യക്തമാക്കിയത്​. അൽ അഖ്‌സ പള്ളിയുടെ പവിത്രതയ്ക്കും ഇസ്‌ലാമിക സമൂഹത്തിൽ പള്ളിക്കുള്ള സ്ഥാനത്തിനു​ മേലുള്ള നഗ്നമായ ആക്രമണവും അന്താരാഷ്ട്ര പ്രമേയങ്ങളുടെയും ഉടമ്പടികളുടെയും ലംഘനവുമാണിത്​.

ഫലസ്​തീൻ ജനതയ്ക്കും അവരുടെ ഭൂമിക്കും പുണ്യസ്ഥലങ്ങൾക്കും മേലുള്ള ഇത്തരം കുറ്റകൃത്യങ്ങളുടെയും ലംഘനങ്ങളുടെയും തുടർച്ചയുടെ അനന്തരഫലങ്ങൾക്ക് ഇസ്രായേൽ അധിനിവേശ സേനയെ പൂർണമായി ഉത്തരവാദികളാക്കുന്നതിൽ അന്താരാഷ്ട്ര സമൂഹം തങ്ങളുടെ പങ്ക് വഹിക്കണം. മധ്യപൗരസ്​ത്യ മേഖലയിലെ സമാധാന പ്രക്രിയ പുനരാരംഭിക്കണമെന്നും സൗദി അറേബ്യ ആവശ്യപ്പെട്ടു.

ഇസ്രായേൽ സേന അൽ അഖ്‌സ പള്ളിയിലേക്ക്​ ഇരച്ചുകയറുകയും കവാടങ്ങൾ അടയ്ക്കുകയും പള്ളിക്കകത്തും പുറത്തെ മുറ്റത്തും നിരായുധരായ വിശ്വാസികളെ ആക്രമിക്കുകയും ചെയ്​തതിനെ മുസ്​ലിം വേൾഡ്​ ലീഗും (റാബിത്വ) അറബ്​ പാർലമെൻറും അപലപിച്ചു. ഇസ്​ലാമിക പവിത്രതയെയും വിശ്വാസികളുടെ സുരക്ഷിതത്വത്തെയും സമാധാനത്തെയും ബാധിക്കുന്ന അപകടകരമായ അതിക്രമത്തെ മുസ്​ലിം വേൾഡ്​ ലീഗ്​ ജനറൽ സെക്രട്ടേറിയയേറ്റിനും അതിന്റെ കൗൺസിലുകൾക്കും ബോഡികൾക്കും വേണ്ടി സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ്​ ബിൻ അബ്​ദുൽ കരീം അൽ ഈസ അപലപിച്ചു. ഈ അതിക്രമം എല്ലാ നിയമങ്ങളെയും ലംഘിക്കുന്നു. അന്താരാഷ്​ട്ര പ്രമേയങ്ങളുടെ ലംഘനമാണിത്​. ഇത്​ തടയാനും അപലപിക്കാനും അന്താരാഷ്​ട്ര സമൂഹത്തോട്​ ആവശ്യപ്പെടുന്നുവെന്ന്​ പ്രസ്​താവനയിൽ മുസ്​ലിംവേൾഡ്​ ലീഗ്​ ജനറൽ സെക്രട്ടറി പറഞ്ഞു.

അൽ അഖ്​സ പള്ളിക്കും അവിടെയുള്ള വിശ്വാസികൾക്കും നേരെ​ ഇസ്രായേൽ സൈന്യം നടത്തിയ അതി​ക്രമത്തെ അപലപിച്ച അറബ്​ പാർലമെൻറ്​ സ്​പീക്കർ ആദിൽ ബിൻ അബ്​ദുറഹ്​മാൻ അൽഅസൂമി പള്ളിയുടെ പവിത്രത ലംഘിക്കുന്ന എല്ലാ നടപടികളും അവസാനിപ്പിക്കമെന്ന്​ പ്രസ്​താവനയിൽ ആവശ്യപ്പെട്ടു. അപകടകരമായ ആ​ക്രമത്തിന്റെ അനന്തര ഫലങ്ങൾക്കെതിരെ അറബ്​ പാർലമെൻറ്​ സ്​പീക്കർ മുന്നറിയിപ്പ്​ നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsSaudi Arabia
News Summary - Saudi Arabia The Muslim World League and Arab Parliament condemns Israeli army raids at al-Aqsa mosque
Next Story