Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right25-ാമത് ലോക പെട്രോളിയം...

25-ാമത് ലോക പെട്രോളിയം കോൺഗ്രസ് 2026-ൽ റിയാദിൽ

text_fields
bookmark_border
wpc
cancel
camera_alt

അൽമാട്ടിയിലെ വേൾഡ് പെട്രോളിയം കൗൺസിൽ യോഗത്തിന്റെ പ്രധാന വേദി

റിയാദ്: 2026ലെ ലോക പെട്രോളിയം കോൺഗ്രസിന് ആതിഥേയത്വം വഹിക്കാനുള്ള സൗദിയുടെ സന്നദ്ധതക്ക് വേൾഡ് പെട്രോളിയം കൗൺസിലിന്റെ അംഗീകാരം. സൗദി ഊർജ മന്ത്രാലയത്തിന്റെ നീക്കത്തിന് ഖസാക്കിസ്താനിലെ അൽമാട്ടിയിൽ നടന്ന കൗൺസിൽ യൂത്ത് ഫോറത്തിന്റെ സഘടനാ സമിതിയിൽ വലിയ അന്താരാഷ്ട്ര പിന്തുണയാണ് ലഭിച്ചതെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

ഏറ്റവും വലിയ എണ്ണയുൽപാദന, കയറ്റുമതി രാജ്യമെന്ന നിലക്കും വൻതോതിലുള്ള പെട്രോളിയം സ്രോതസ്സ് കൈവശമുള്ള രാജ്യമെന്ന നിലക്കും സൗദിയുടെ ആവശ്യം അംഗീകരിക്കുകയാണെന്ന് കൗൺസിൽ ഡയറക്ടർ ജനറൽ ഡോ. പീയേഴ്‌സ് റീമർ യൂത്ത് ഫോറത്തിൽ പ്രഖ്യാപിച്ചു. ഊർജ മേഖല നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യുന്നതിനും വികസന സാധ്യതകൾ ആരായുന്നതിനുമായി ലോകരാജ്യങ്ങളെയും അന്തർദേശീയ സംഘടനകളെയും പങ്കെടുപ്പിച്ചുകൊണ്ട് മൂന്ന് വർഷത്തിലൊരിക്കലാണ് വേൾഡ് പെട്രോളിയം കോൺഗ്രസ് സമ്മേളിക്കാറുള്ളത്.

24-ാമത് കോൺഗ്രസ് അടുത്ത വർഷം സെപ്റ്റംബർ 17 മുതൽ 21 വരെയുള്ള തീയതികളിൽ കാനഡയിലെ കാൽഗറിയിലാണ് ചേരുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PetroleumSaudi ArabiaWorld Petroleum Congress
News Summary - Saudi Arabia to host 25th World Petroleum Congress in 2026
Next Story