Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഏഷ്യൻ വിന്‍റർ...

ഏഷ്യൻ വിന്‍റർ ഗെയിംസ്-2029ന് നിയോമിലെ ട്രോജിനയിൽ സൗദി ആതിഥേയത്വം വഹിക്കും

text_fields
bookmark_border
Neom
cancel

റിയാദ്: 10ാമത് ഏഷ്യൻ വിന്റർ ഗെയിംസിന് നിയോം സിറ്റിയിലെ പർവത വിനോദ സഞ്ചാര കേന്ദ്രമായ ട്രോജിനയിൽ സൗദി അറേബ്യ ആതിഥേയത്വം വഹിക്കും. ഇതിനുള്ള സന്നദ്ധത അറിയിച്ചുകൊണ്ടുള്ള കത്ത് കഴിഞ്ഞ ആഗസ്റ്റ് ആദ്യവാരം സൗദി ഒളിമ്പിക് ആൻഡ് പരാലിംബിക് കമ്മിറ്റി (എസ്.ഒ.പി.സി) ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യക്ക് (ഒ.സി.എ) കൈമാറിയിരുന്നു. ചൊവ്വാഴ്ച കംബോഡിയയിൽ നടന്ന ഒ.സി.എ ജനറൽ അസംബ്ലി ഏകകണ്ഠമായാണ് സൗദിയുടെ ആവശ്യം അംഗീകരിച്ചത്.

കായിക മന്ത്രിയും എസ്.ഒ.പി.സി പ്രസിഡന്റുമായ അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി അൽ ഫൈസൽ, നിയോം നഗര പദ്ധതി സി.ഇ.ഒ നദ്മി അൽ നാസർ, ഒളിമ്പിക് കൗൺസിൽ ആക്ടിങ് പ്രസിഡന്റ് രാജാ രൺധീർ സിങ് എന്നിവർ ഇത് സംബന്ധിച്ച ധാരണാ പത്രത്തിൽ ഒപ്പുവെച്ചു. സൗദിയുടെ യുവ വിന്റർ സ്പോർട്സ് അത്‌ലറ്റുകളായ ആൽ പൈൻ സ്‌കീയർ ഫായിക് അബ്ദി, ഐസ് ഹോക്കി താരം സദീം അൽ തുഹാമിയും ജനറൽ അസംബ്ലിയിൽ പങ്കെടുത്ത സൗദി സംഘത്തിലുണ്ടായിരുന്നു





26,500 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ നിർമാണം പുരോഗമിക്കുന്ന, 'വിഷൻ 2030' മായി ബന്ധപ്പെട്ട സൗദിയുടെ സ്വപ്ന നഗര പദ്ധതിയായ 'നിയോമി'ലെ മഞ്ഞുവീഴ്ചയുള്ള പർവത വിനോദ സഞ്ചാര കേന്ദ്രമാണ് ട്രോജിന. 'നിയോം' ഡയറക്ടർ ബോർഡ് ചെയർമാൻ കൂടിയായ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻറെ പ്രത്യേക താൽപര്യപ്രകാരമാണ് ഏഷ്യൻ വിന്റർ ഗെയിംസിന് ആതിഥേയത്വം വഹിക്കാനുള്ള സന്നദ്ധത ഏഷ്യൻ ഒളിമ്പിക് കൗൺസിലിനെ അറിയിച്ചതെന്ന് എസ്.ഒ.പി. സി പ്രസിഡന്റ് അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി അൽ ഫൈസൽ കത്ത് കൈമാറിയ വേളയിൽ വെളിപ്പെടുത്തിയിരുന്നു.

ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യയിലെ അംഗരാജ്യങ്ങൾക്ക് വേണ്ടി നടത്തുന്ന അന്താരാഷ്ട്ര ശൈത്യകാല കായിക മത്സരമാണ് ഏഷ്യൻ വിന്റർ ഗെയിംസ്. 2017 ൽ എട്ടാമത് വിന്റർ ഗെയിംസ് നടന്നത് ജപ്പാനിലെ സപ്പോറയിലായിരുന്നു. 2025 ലെ ഒമ്പതാമത് ഗെയിംസിന് ആതിഥേയത്വം വഹിക്കുന്നത് ഗാങ് വോൺ പ്രവിശ്യയിൽ ദക്ഷിണ കൊറിയയാണ്.





10ാമത് വിന്റർ ഗെയിംസ്‌ അരങ്ങേറുന്ന ട്രോജിന ഗൾഫ് മേഖലയിലെ ആദ്യ മൗണ്ടൻ സ്‌കീയിങ് പ്രദേശമാണ്. വിഷൻ 2030 ന്റെ ലക്ഷ്യങ്ങളിലൊന്നായ പർവത വിനോദ സഞ്ചാരത്തിന്റെ കേന്ദ്രം കൂടിയായ ഇവിടെ 2026 ഓടെ നിരവധി പദ്ധതികൾ പൂർത്തിയാകുമെന്ന് കരുതുന്നത്. കായിക കേന്ദ്രങ്ങൾ, സാഹസിക യജ്ഞങ്ങൾക്കുള്ള സ്ഥിരം സംവിധാനങ്ങൾ, വിനോദ-സംഗീത പരിപാടികൾക്കുള്ള വേദികൾ എന്നിവ കൂടാതെ ആഡംബര ഗസ്റ്റ് ഹൗസുകളും ലോകോത്തര റെസ്റ്റോറന്റുകളും ഇവിടെ സ്ഥാപിതമാകും. വടക്ക് പടിഞ്ഞാറൻ പർവതനിരകളിലെ ട്രോജിന വിന്റർ ഗെയിംസ് മനോഹരമായ ഭൂപ്രകൃതിയും സവിശേഷമായ വാസ്തുവിദ്യയും നൂതന സാങ്കേതിക വിദ്യയും ചേർന്ന് അവിസ്മരണീയ അനുഭവങ്ങൾ കായിക പ്രേമികൾക്ക് സമ്മാനിക്കുമെന്ന് അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി അൽ ഫൈസൽ പ്രത്യാശിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NeomAsian Winter GamesAsian Winter Games-2029
News Summary - Saudi Arabia to host Asian Winter Games-2029 at Trogina, Neom
Next Story