സൗദിയിൽ ഇന്ന് 3,861 പുതിയ കോവിഡ് രോഗികൾ; ഒരു മരണം മാത്രം
text_fieldsജിദ്ദ: സൗദിയിൽ ചൊവ്വാഴ്ച 3,861 പുതിയ കോവിഡ് രോഗികളും ഒരു മരണവും രേഖപ്പെടുത്തി. 4,377 പേർ പുതുതായി രോഗമുക്തി നേടി. ഇതോടെ ഇതുവരെ സൗദിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 6,91,125 ഉം രോഗമുക്തരുടെ എണ്ണം 6,44,730 ഉം ആയി.
രാജ്യത്തെ ആകെ മരണം 8,941 ആയി. നിലവിൽ 37,454 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 981 പേരുടെ നില ഗുരുതരമാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്.
രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 93.28 ശതമാനവും മരണനിരക്ക് 1.29 ശതമാനവുമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 1,368, ജിദ്ദ 258, ദമ്മാം 174, ഹുഫൂഫ് 143, മക്ക 125, മദീന 74. അബഹ 61.
സൗദി അറേബ്യയിൽ ഇതുവരെ 5,67,07,289 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു. ഇതിൽ 2,55,70,522 ആദ്യ ഡോസും 2,37,10,197 രണ്ടാം ഡോസും 81,50,374 ബൂസ്റ്റർ ഡോസുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.