കോവിഡ്: സൗദിയിൽ ഇന്ന് 841 പുതിയ രോഗികൾ, 1,922 രോഗമുക്തി
text_fieldsജിദ്ദ: സൗദിയിൽ ഇന്ന് 841 പുതിയ കോവിഡ് രോഗികളും 1,922 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 7,41,237 ഉം രോഗമുക്തരുടെ എണ്ണം 7,15,514 ഉം ആയി. ഒരു മരണവും പുതുതായി റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ മരണം 8,987 ആയി.
നിലവിൽ 16,736 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 764 പേരാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.52 ശതമാനവും മരണനിരക്ക് 1.21 ശതമാനവുമാണ്.
രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 229, ജിദ്ദ 62, ദമ്മാം 60, ഹുഫൂഫ് 31, ജിസാൻ 26, മദീന 24, മക്ക 22. സൗദി അറേബ്യയിൽ ഇതുവരെ 6,03,73,391 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു. ഇതിൽ 2,58,80,999 ആദ്യ ഡോസും 2,40,88,245 രണ്ടാം ഡോസും 1,04,04,147 ബൂസ്റ്റർ ഡോസുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.