'ദി ലൈൻ' വിസ്മയ നഗരത്തെ പരിചയപ്പെടുത്തുന്ന പ്രദർശനത്തിന് തുടക്കം
text_fieldsജിദ്ദ: സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ച വിസ്മയ നഗരമായ 'ദി ലൈനി'നെക്കുറിച്ചുള്ള സൗജന്യ പ്രദർശനം ജിദ്ദയിൽ ആരംഭിച്ചു. നിയോം നഗരത്തിനുള്ളിലെ പ്രത്യേക പാർപ്പിട നഗരപദ്ധതിയായ 'ദി ലൈനി'െൻറ വാസ്തുവിദ്യ ഡിസൈനുകളും എൻജിനീയറിങ് അവതരണങ്ങളും വൈദഗ്ധ്യവും പൊതുജനങ്ങൾക്ക് മനസിലാക്കാനുള്ള അവസരമാണ് പ്രദർശനത്തിലൂടെ ഒരുക്കിയിരിക്കുന്നത്. രാജ്യത്തെ ആദ്യ പ്രദർശനമാണ് ജിദ്ദ സൂപർഡോമിൽ ഈ മാസം ഒന്ന് മുതൽ 14 വരെ പടക്കുന്നത്.
ശേഷം കിഴക്കൻ പ്രവിശ്യയിലും റിയാദിലും നടക്കും. രാവിലെ 10 മുതൽ രാത്രി 11 വരെയാണ് പ്രദർശനം. ടിക്കറ്റുകൾ സൗജന്യമാണെങ്കിലും 'ഹല യല്ല' എന്ന (https://halayalla.com/sa) മൊബൈൽ ആപ്ലിക്കേഷനിലൂടെ തീയതിയും സമയവും മുൻകൂട്ടി ബുക്ക് ചെയ്യണം. സന്ദർശകർക്ക് പ്രദർശനത്തെ കുറിച്ച് മനസിലാക്കാൻ അറബിയിലും ഇംഗ്ലീഷിലും വിശദീകരിക്കുന്ന ഗൈഡുകളെ നിയോഗിച്ചിട്ടുണ്ട്.
നിയോമിൽ 34 ചതുരശ്ര കിലോമീറ്ററിനുള്ളിലാണ് ദി ലൈൻ എന്ന ഭാവി, വിസ്മയ നഗരം നിർമിക്കുന്നത്. ഇതിെൻറ രൂപകല്പനകൾ സവിശേഷമായ ഘടകങ്ങളാൽ വേറിട്ട് നിൽക്കുന്നതാണ്. ഭാവിയിലെ നഗരങ്ങൾ എന്തായിരിക്കണം എന്നതിെൻറ ആഗോള മാതൃകയാണ്. പ്രകൃതിയോട് ഇണങ്ങുന്നതും മനുഷ്യനെ കേന്ദ്രീകരിക്കുന്നതുമായ നഗരത്തിന് 200 മീറ്റർ വീതിയും 170 കിലോമീറ്റർ നീളവും സമുദ്രനിരപ്പിൽ നിന്ന് 500 മീറ്റർ ഉയരവുമുണ്ട്. മറ്റ് നഗരങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ 90 ലക്ഷം ആളുകളെ ഉൾക്കൊള്ളാൻ കഴിയുന്ന ഈ ചെറിയ നഗരം ഒരു വിസ്മയമാണ്. ഇത് നിയോമിെൻറ മൊത്തം ഭൂമിയുടെ അഞ്ച് ശതമാനം സ്ഥലം മാത്രമേ എടുക്കൂ. ബാക്കി 95 ശതമാനം ഭൂമിയും പ്രകൃതിയും ആവാസ വ്യവസ്ഥയും അങ്ങനെ തന്നെ സംരക്ഷിക്കപ്പെടും. ഇത്ര വലുപ്പമുള്ള നഗരങ്ങളിൽ ഇത് തികച്ചും അഭൂതപൂർവമാണ്. തെരുവുകൾ, കാറുകൾ, മലിനീകരണം എന്നിവയിൽനിന്ന് മുക്തമായ അന്തരീക്ഷത്തിൽ ഭാവിയിൽ നഗരസമൂഹങ്ങൾ എങ്ങനെയായിരിക്കുമെന്നതിെൻറ പ്രതിഫലനമാണ് ദി ലൈനിെൻറ രൂപകല്പനകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.