ഗസ്സയിലെ വെടിനിർത്തലിനെ സൗദി അറേബ്യ സ്വാഗതം ചെയ്തു
text_fieldsജിദ്ദ: ഗസ്സയിലെ മാനുഷിക വെടിനിർത്തൽ കരാറിനെ സൗദി സ്വാഗതം ചെയ്യുന്നതായി സൗദി അറേബ്യ.
ഇതിനായി ഖത്തറും ഈജിപ്തും അമേരിക്കയും ചേർന്ന് നടത്തിയ ശ്രമങ്ങളെ അഭിനന്ദിക്കുന്നതായും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. സൈനിക നടപടികൾ പൂർണമായും അവസാനിപ്പിക്കുന്നതിനും സാധാരണക്കാരുടെ സംരക്ഷണം ഉറപ്പാക്കുന്നതിനും തടവുകാരെ മോചിപ്പിക്കുന്നതിനുമുള്ള ആഹ്വാനം ആവർത്തിക്കുകയാണെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു. ബുധനാഴ്ചയാണ് ഖത്തറിന്റെയും ഈജിപ്തിന്റെയും ശ്രമഫലമായി ഇസ്രായേൽ ജയിലുകളിൽ കഴിയുന്ന 150 ഫലസ്തീനികളെ മോചിപ്പിക്കുന്നതിന് സമ്മതിച്ചത്. പകരമായി ഗസ്സയിലെ 50 തടവുകാരെ മോചിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.