തൊഴിലിടങ്ങളിൽ ജീവനക്കാർക്ക് കോവിഡ് വാക്സിൻ നിർബന്ധമാക്കുമെന്ന് സൗദി
text_fieldsയാംബു : സൗദിയിൽ തൊഴിലിടങ്ങളിൽ ജോലിക്കെത്തുന്ന എല്ലാ ജീവനക്കാർക്കും കോവിഡ് വാക്സിൻ നിർന്ധമാക്കനൊരുങ്ങുന്നു. സർക്കാർ മേഖലയിലും സ്വകാര്യ മേഖലയിലുമുള്ള എല്ലാ തൊഴിൽ സ്ഥലത്തും ജോലിക്കാർക്ക് കോവിഡ് വാക്സിനേഷൻ നിർബ ന്ധമാണെന്ന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം (എച്ച്.ആർ.എസ്.ഡി ) വെള്ളിയാഴ്ചയാണ് പ്രസ്താവനയിറക്കിയത്.
എല്ലാ ജീവനക്കാർക്കും അവർ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലും ഇടങ്ങളിലുംസുരക്ഷിതവും ആരോഗ്യകരവുമായ രീതിയിൽ തൊഴിൽ ചെയ്യാൻ കഴിയുന്നതിനാണ് തീരുമാനമെന്ന് മന്ത്രാലയം വ്യക്തമാക്കി. കോവിഡ് മഹാമാരി പൂർണമായും തടയുന്നതിന് സർക്കാർ നടത്തുന്ന നടപടികളുടെ ഭാഗമായാണ് ഈ പുതിയ തീരുമാനവും നടപ്പിലാക്കാനൊരുങ്ങുന്നത്. ഒന്നാം ഡോസ് കുത്തിവെപ്പ് എടുക്കാത്ത എല്ലാവരും വാക്സിൻ ലഭിക്കുന്നതിന് ഉടൻ 'സിഹത്തി' ആപ്ലിക്കേഷൻ വഴി രജിസ്റ്റർ ചെയ്യണമെന്ന് ആരോഗ്യ മന്ത്രാലയവും സൗദിയിലെ താമസക്കാരോട് ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
തൊഴിലിടങ്ങളിൽ ജോലിചെയ്യാൻ കോവിഡ് വാക്സിനേഷന്റെ ആദ്യഡോസ് എടുത്തിരിക്കണമെന്ന നിയമം എന്ന് മുതലാണ് പ്രാബല്യത്തിൽ വരിക എന്നത് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം ഉടൻ പ്രഖ്യാപിക്കുമെന്നും പ്രസ്താവനയിൽ അറിയിക്കുന്നു. തീരുമാനം നടപ്പാക്കുന്ന നടപടിക്രമങ്ങളും തീയതിയും മന്ത്രാലയം ഉടൻ വ്യക്തമാക്കുമെന്നതിന്റെ സൂചനയാണ് നേരത്തേ നൽകുന്നത്.
ആരോഗ്യ ചട്ടങ്ങളും കോവിഡ് മാനദണ്ഡങ്ങളും പാലിക്കേണ്ടുന്നതിന്റെ അനിവാര്യതയും രാജ്യത്തെ താമസക്കാരുടെ ആരോഗ്യ സുരക്ഷയും ഏറെ പരിഗണന നൽകുകയാണ് ഇപ്പോൾ രാജ്യത്തിന്റെ പ്രഥമ പരിഗണന എന്നും മന്ത്രാലയം വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.