വനിത ദിനാചരണം: കിങ് അബ്ദുൽ അസീസ് ലൈബ്രറിയിൽ സാംസ്കാരിക സമ്മേളനം
text_fieldsജിദ്ദ: അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് റിയാദിലെ കിങ് അബ്ദുൽ അസീസ് പബ്ലിക് ലൈബ്രറിയിൽ സാംസ്കാരിക സമ്മേളനം സംഘടിപ്പിച്ചു.
റിയാദ് റോയൽ കമീഷൻ ഹ്യൂമൻ കാപിറ്റൽ മേധാവി ഹിന്ദ് അൽസാഹിദ് മുഖ്യാതിഥിയായി. അവരുമായി സൗദി എഴുത്തുകാരി ഡോ. നാദിയ അൽശഹ്റാനി അഭിമുഖം നടത്തി.
2006 മുതലുള്ള സൗദി സ്ത്രീ ശാക്തീകരണ മുന്നേറ്റത്തെക്കുറിച്ച് ഹിന്ദ് അൽസാഹിദ് സംസാരിച്ചു. കഴിഞ്ഞ വർഷങ്ങളിൽ സൗദി സ്ത്രീകൾ കൈവരിച്ച പ്രധാന നേട്ടങ്ങളും ഈ വിഷയത്തിൽ സംഭവിച്ച ഏറ്റവും പ്രധാനപ്പെട്ട മാറ്റങ്ങളും അഭിമുഖത്തിനിടെ വിശദീകരിച്ചു.
സ്ത്രീകളുടെ സാന്നിധ്യം സംബന്ധിച്ച് വിവിധ തലങ്ങളിൽ വേറിട്ട ചലനങ്ങളുണ്ടായതായും സമീപ വർഷങ്ങളിൽ ഇതു നന്നായി പ്രകടമാണെന്നും സ്ത്രീ ശാക്തീകരണം 'വിഷൻ 2030' പദ്ധതിയുമായി ബന്ധപ്പെട്ടിരിക്കുന്നെന്നും അവർ പറഞ്ഞു. കിങ് അബ്ദുൽ അസീസ് പബ്ലിക് ലൈബ്രറി വനിതകളുടെ സംസ്കാരവും സർഗാത്മകതയുമായി ബന്ധപ്പെട്ട നിരവധി സമ്മേളനങ്ങളും സെമിനാറുകളും ഇതിനകം സംഘടിപ്പിച്ചതായും വാർത്തക്കുറിപ്പിൽ പറഞ്ഞു.
എല്ലാ വർഷവും ലൈബ്രറി നടത്തുന്ന മിക്ക സാംസ്കാരിക വേദികളിലും സ്ത്രീകളുടെ വലിയ പങ്കാളിത്തമാണ് ഉണ്ടാകാറുള്ളത്. ഈ വർഷം സ്ത്രീകളുടെ സാംസ്കാരികവും സാഹിത്യപരവുമായ അനുഭവങ്ങൾ പങ്കുവെക്കുന്ന വിവിധ വനിത പരിപാടികൾ ലൈബ്രറിക്ക് കീഴിൽ സംഘടിപ്പിച്ചിരുന്നതായും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.