Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightരാജസ്ഥാൻ റോയൽസിന്റെ...

രാജസ്ഥാൻ റോയൽസിന്റെ പ്രധാനപങ്കാളികളായി​ സൗദി അറേബ്യയുടെ ‘നിയോം’

text_fields
bookmark_border
രാജസ്ഥാൻ റോയൽസിന്റെ പ്രധാനപങ്കാളികളായി​ സൗദി അറേബ്യയുടെ ‘നിയോം’
cancel

റിയാദ്​: മലയാളികളുടെ അഭിമാനതാരം സഞ്​ജു സാംസൺ നയിക്കുന്ന ഇന്ത്യയുടെ മുൻനിര ടി20 ക്രിക്കറ്റ് ലീഗ് ടീമുകളിലൊന്നായ രാജസ്ഥാൻ റോയൽസിന്റെ പ്രധാനപങ്കാളിയായി തങ്ങൾ നിയമിതരായെന്ന്​ സൗദി അറേബ്യയുടെ സുസ്ഥിര നഗരപദ്ധതിയായ ‘നിയോം’ അറിയിച്ചു. ടീം ഉടമസ്ഥരുമായി ഒപ്പുവെച്ച കരാർ പ്രകാരം, 2024ലും 2025ലും നടക്കുന്ന ഇന്ത്യ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസ്​ നിയോം ലോഗോ പതിച്ച ജഴ്​സിയണിയും.

ഞങ്ങളുടെ പ്രധാന പങ്കാളിയായി നിയോം എത്തുന്നതിൽ വളരെ സന്തുഷ്​ടരാണെന്നും ആഗോളതലത്തിൽ വ്യാപിക്കാനുള്ള ടീമി​െൻറ പ്രയത്​ന പാതയിൽ​ ഈ കരാർ ഒരു സുപ്രധാന നാഴികക്കല്ലാണെന്നും രാജസ്ഥാൻ റോയൽസി​െൻറ ലീഡ് ഉടമ മനോജ് ബദാലെ മാധ്യമങ്ങളോട്​ പ്രതികരിച്ചു. കഴിഞ്ഞ ഒരു വർഷമായി, ഞങ്ങൾ നിയോമുമായി സഹകരിക്കുന്നുണ്ട്​. ഒരു ഫ്രാഞ്ചൈസിയും ക്രിക്കറ്റ് വിദഗ്​ധരും എന്ന നിലയിൽ നല്ല സാമൂഹിക സ്വാധീനം സൃഷ്​ടിക്കുന്നതിനായി ഞങ്ങൾ ഒരുമിച്ച്​ പ്രവർത്തിച്ചു. നിയോം നഗരത്തിനുള്ളിൽ ഒരു കായികയിനമെന്ന നിലയിൽ ക്രിക്കറ്റിനെ എത്തിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുക എന്നത്​ മാത്രമല്ല, സജീവവും വിശാലഹൃദയരുമായ ഒരു സമൂഹത്തെ പരിപോഷിപ്പിക്കുക എന്ന അവരുടെ ദൗത്യത്തി​ൽ മികച്ച സംഭാവന നൽകുകയും ചെയ്​തു. സൗദി അറേബ്യൻ ഭരണകൂടവും സൗദി ക്രിക്കറ്റ് ഫെഡറേഷനും നയിക്കുന്ന രാജ്യത്തുടനീളമുള്ള കായികരംഗത്തി​െൻറ മൊത്തത്തിലുള്ള വളർച്ചക്ക്​ സംഭാവന നൽകാനുള്ള നിയോമിൽ ക്രിക്കറ്റി​െൻറ പതാകവാഹകരാകുന്നതിൽ ഞങ്ങൾ കൂടുതൽ സന്തുഷ്​ടരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2023-ലെ പ്രാഥമിക സഹകരണത്തി​െൻറ വിജയം അടിസ്ഥാനമാക്കിയാണ് പങ്കാളിത്തം ശക്തിപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ ഉടമ്പടിയുടെ ഭാഗമായി രാജസ്ഥാൻ റോയൽസും സൗദി അറേബ്യൻ ക്രിക്കറ്റ്​ ഫെഡറേഷനും സംയുക്തമായി നിയോമിൽ സൗദി യുവതീയുവാക്കൾക്ക്​ ക്രിക്കറ്റിൽ തങ്ങളുടെ പ്രതിഭയെ പരിപോഷിപ്പിക്കാനുള്ള അവസരമൊരുക്കും.

രാജസ്ഥാൻ റോയൽസുമായി ഇത്തരമൊരു പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിൽ ഞങ്ങൾ വളരെ ത്രില്ലിലാണെന്നും രാജ്യത്തുടനീളം കായികരംഗത്തി​െൻറ വളർച്ചക്ക്​ ഇത്​ വലിയ വാഗ്​ദാനമാണെന്നും സൗദിയിൽ ഒരു ​ഊർജ്ജസ്വലമായ ക്രിക്കറ്റ്​ സമൂഹത്തെ വികസിപ്പിക്കാൻ ഇത്​ സഹായിക്കുമെന്നും സൗദി അറേബ്യൻ ക്രിക്കറ്റ്​ ഫെ​ഡറേഷൻ ചെയർമാൻ അമീർ സഊദ്​ ബിൻ മിശ്​അൽ അൽസഊദ്​ പറഞ്ഞു.

കഴിഞ്ഞ ഒരു വർഷത്തെ പ്രാരംഭ പദ്ധതിയുടെ വിജയത്തോടെ രാജസ്ഥാൻ റോയൽസുമായുള്ള പങ്കാളിത്തത്തി​െൻറ അടുത്ത ഘട്ടത്തിലേക്ക്​ കടന്ന്​ മുഖ്യപങ്കാളിയായി ഞങ്ങൾ മാറുകയാണെന്നും നിയോം മാനേജിങ്​ ഡയറക്​ടർ ജാൻ പീറ്റേഴ്​സൺ മാധ്യമങ്ങളോട്​ പറഞ്ഞു. സാമൂഹിക വളർച്ചയ്ക്കുള്ള ഒരു ഉപകരണമായി ക്രിക്കറ്റിനെ വളർത്താനാണ്​ ഞങ്ങൾ ആഗ്രഹിക്കുന്നത്​.

സൗദി അറേബ്യൻ ക്രിക്കറ്റ്​ ഫെ​ഡറേഷൻ, രാജസ്ഥാൻ റോയൽസ്​ എന്നിവയുമായി യോജിച്ച്​ പ്രവർത്തിക്കുന്നത്​ യുവതിയുവാക്കൾക്കും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ക്രിക്കറ്റിൽ തങ്ങളുടെ കഴിവുകളെ പോഷിപ്പിക്കാൻ മികച്ച അവസരമൊരുക്കും. ഇത് വ്യക്തിഗത തലത്തിൽ രാജ്യവാസികളുടെ വികസനത്തിന് വഴിയൊരുക്കുകയും ആഗോളതലത്തിൽ നിയോം ബ്രാൻഡിനെ ശക്തിപ്പെടുത്തുകയും രാജ്യത്തുടനീളമുള്ള കായിക വളർച്ചക്ക്​ വലിയ സംഭാവന നൽകുകയും ചെയ്യും -അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NeomRajasthan RoyalsSaudi Arabia
News Summary - Saudi Arabia's Neom as main partners of Rajasthan Royals
Next Story