സൗദി ആരാംകോ, ടോട്ടൽ എനർജി ഇന്ധന സ്റ്റേഷനുകൾ പ്രവർത്തനമാരംഭിച്ചു
text_fieldsജിദ്ദ: സൗദി ആരാംകോയും ടോട്ടൽ എനർജിയും സംയുക്തമായുള്ള ഇന്ധന സ്റ്റേഷനുകൾ റിയാദിലും കിഴക്കൻ പ്രവിശ്യയിലും പ്രവർത്തനമാരംഭിച്ചു. രാജ്യത്തെ വിവിധ ഭാഗങ്ങളിൽ ഇന്ധനം വിതരണം ചെയ്യാൻ 2019 ൽ സൗദി അരാംകോയും ടോട്ടൽ എനർജികളും തമ്മിൽ ഒപ്പിട്ട സംയുക്ത കരാറിെൻറ അടിസ്ഥാനത്തിലാണ് റിയാദിലും കിഴക്കൻ പ്രവിശ്യയിലെ സീഹാത്തിലുമായി രണ്ട് സ്റ്റേഷനുകൾ ഉദ്ഘാടനം ചെയ്തിരിക്കുന്നത്. 270 സർവീസ് സ്റ്റേഷനുകൾ നവീകരിക്കാനും രാജ്യത്തിെൻറ എല്ലാ പ്രദേശങ്ങളിലും ഉയർന്ന നിലവാരമുള്ള സേവനങ്ങൾ നൽകുന്നതിനും ഗുണനിലവാരമുള്ള സ്റ്റേഷനുകൾ സ്ഥാപിക്കാനുമുള്ള പദ്ധതിയുടെ ഭാഗം കൂടിയാണ്. സൗദി അരാംകോ, ടോട്ടൽ എനർജി ബ്രാൻഡുകൾക്ക് കീഴിലാണ് സ്റ്റേഷനുകൾ പ്രവർത്തിക്കുക. ഉയർന്ന ഗുണമേന്മയുള്ള ഇന്ധനവും അനുബന്ധ സേവനങ്ങളും വാഹനമോടിക്കുന്നവർക്ക് നൽകും.
ടോട്ടൽ എനർജിയുമായി സഹകരിച്ച് ഇന്ധന സ്റ്റേഷനുകൾ പ്രവർത്തിപ്പിക്കാനായതിൽ സന്തോഷമുണ്ടെന്ന് റിയാദിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ സൗദി ആരാംകോ പ്രസിഡൻറും ചീഫ് എക്സിക്യൂട്ടീവ് ഒാഫീസറുമായ എൻജിനീയർ അമീൻ ബിൻ ഹസൻ നാസിർ പറഞ്ഞു. ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്താനും സേവനങ്ങളുടെ നിലവാരം വർധിപ്പിക്കാനും ഇതിലൂടെ സാധിക്കും. കിഴക്കൻ ഏഷ്യയിലും വടക്കേ അമേരിക്കയിലും ആയിരക്കണക്കിന് ഇന്ധന സ്റ്റേഷനുകൾ സൗദി ആരാംകോയ്ക്കുണ്ട്. 1960 ൽ നിർത്തലാക്കിയ ശേഷം ഇതാദ്യമായാണ് കമ്പനി തങ്ങളുടെ ബ്രാൻഡിൽ ഇന്ധനം സൗദിയിൽ വിൽക്കുന്നത്. സൗദി ആരാംകോയും ടോട്ടൽ എനർജിയും സംയുക്തമായ സംരംഭത്തിലുടെ സൗദി പൗരന്മാർക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനും ഉദ്ദേശിക്കുന്നതായി സൗദി ആരാംകോ പ്രസിഡൻറ് പറഞ്ഞു.
ഉപഭോക്താക്കൾക്ക് കൂടുതൽ ശുദ്ധവും വിശ്വസനീയവുമായ ഇന്ധനമൊരുക്കുമെന്ന് ടോട്ടൽ എനർജി പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ പാട്രിക് ബോയാനി പറഞ്ഞു. സൗദി ആരാംകോയുമായുള്ള ദീർഘകാല പങ്കാളിത്തം സ്ഥിരീകരിക്കുന്നതിനുള്ള മറ്റൊരു ചുവടുവെപ്പാണ് ആദ്യത്തെ രണ്ട് ഇന്ധന സ്റ്റേഷനുകൾ തുറന്നത്. ഈ പങ്കാളിത്തം സ വിപണിയിൽ മൊത്തം ഉൗർജ്ജത്തിന്റെ സാന്നിധ്യം ഏകീകരിക്കാനുള്ള നാഴികക്കല്ലാണ്. രാജ്യത്തിെൻറ പ്രാദേശിക സമ്പദ്‌വ്യവസ്ഥക്ക് വലിയ സംഭാവന നൽകും. രണ്ട് ബ്രാൻഡുകൾക്ക് കീഴിൽ ഉപഭോക്താക്കൾക്ക് ഇന്ധനം, എണ്ണ മാറ്റം, വാഷിങ് തുടങ്ങിയ ഉയർന്ന സേവനങ്ങൾ കേന്ദ്രങ്ങൾ നൽകും. ഗ്രീൻ സൗദി സംരംഭത്തിെൻറ ലക്ഷ്യങ്ങൾക്കനുസൃതമായി സ്റ്റേഷനുകളിൽ സോളാർ പാനലുകളും സജ്ജീകരിച്ചതായും ടോട്ടൽ എനർജി പ്രസിഡൻറ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.