സൗദി അരാംകോ ആക്രമണം: പമ്പിങ് തുടങ്ങാന്‍ ശ്രമം തുടങ്ങി
text_fieldsറിയാദ്: അരാംകോ പമ്പിങ് സ്റ്റേഷനുകള്‍ക്ക് നേരെയുണ്ടായ ഹൂതി ആക്രമണത്തെ തുടര്‍ന്ന് ന ിര്‍ത്തി വെച്ച ഓയില്‍ പമ്പിങ് പുനരാരംഭിക്കാനുള്ള ശ്രമം തുടങ്ങി. അറ്റകുറ്റപ്പണികള്‍ ക്ക് ശേഷമാകും വിതരണം. എണ്ണ ഖനനം സജീവമായ കിഴക്കന്‍ പ്രവിശ്യയില്‍ നിന്ന് യാമ്പുവിലെ റിഫൈനറിയിലേക്കുള്ള പൈപ്പ് ലൈനിലാണ് ചൊവ്വാഴ്ച പുലർച്ചെ ഡ്രോണ്‍ ആക്രമണം ഉണ്ടായത്. യാമ്പുവിലേക്ക് എണ്ണ ശുദ്ധീകരണത്തിന് എത്തിക്കുന്നതായിരുന്നു ഈ പൈപ്പ് ലൈന്‍.
അഗ്നിബാധ ഉടൻ നിയന്ത്രണവിധേയമാക്കാൻ സാധിച്ചിരുന്നു. എങ്കിലും അറ്റകുറ്റപ്പണിക്ക് സമയമെടുക്കും. ഇത് പൂര്‍ത്തീകരിച്ച് സുരക്ഷ ഉറപ്പാക്കി ഉടന്‍ പമ്പിങ് തുടങ്ങാനാണ് അരാംകോയുടെ ശ്രമം. അതേ സമയം അന്താരാഷ്ട്ര വിപണിയിലേക്കുള്ള സൗദിയുടെ എണ്ണവിതരണം നിര്‍ബാധം തുടരുന്നുണ്ട്. ആക്രമണത്തിന് പിന്നാലെ ഹൂതികള്‍ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. ആക്രമണം ഏറ്റെടുത്ത ഹൂതി പ്രഖ്യാപനത്തിന് പിന്നാലെ ലോക രാഷ്ട്രങ്ങള്‍ സൗദിക്ക് പിന്തുണ പ്രഖ്യാപിച്ചു. ആക്രമണത്തെ അപലപിച്ച് ഗള്‍ഫിനൊപ്പം പാശ്ചാത്യ രാജ്യങ്ങളും സൗദിക്ക് പിന്തുണ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.