െഎ.പി.ഒക്ക് കളമൊരുങ്ങുന്നു; സൗദി അരാംകോ ഇനി പൊതു ഓഹരി കമ്പനി
text_fieldsറിയാദ്: സൗദി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ദേശീയ എണ്ണ കമ്പനി സൗദി അരാംകോയെ ജോയിൻറ് സ്റ്റോക് കമ്പനിയായി പ്രഖ്യാപിച്ചു. കമ്പനിയുടെ അഞ്ചുശതമാനം ഒാഹരി വിൽക്കാനുള്ള തീരുമാനത്തിെൻറ ഭാഗമാണിത്. വെള്ളിയാഴ്ച പുറത്തിറക്കിയ സര്‍ക്കാര്‍ ഗസറ്റിലാണ് ജോയിൻറ് സ്റ്റോക് കമ്പനിയാക്കിയ വിവരം പ്രഖ്യാപിച്ചത്. 2018 ജനുവരി ഒന്നിന് ഇതുപ്രാബല്യത്തിൽ വന്നതായും വിജ്ഞാപനത്തിൽ പറയുന്നു.
പൊതു ഓഹരി കമ്പനിയാകുന്നതോടെ അരാകോയുടെ 1988 മുതല്‍ നടപ്പിലുള്ള നിയമാവലിയും ദുര്‍ബലപ്പെടുത്തി. ഓഹരിയുടെ ഭൂരിപക്ഷം ഭാഗവും സൗദി സര്‍ക്കാര്‍ ഉടമസ്ഥതയിലായിരിക്കും.
95 ശതമാനം ഒാഹരി സര്‍ക്കാര്‍ കൈവശം സൂക്ഷിച്ച് അഞ്ച് ശതമാനം മാത്രം വിപണിയില്‍ ഇറക്കുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ വെള്ളിയാഴ്ച പുറത്തിറക്കിയ ഗസറ്റില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടില്ല. ആകെ 60 ശതകോടി ഡോളർ മൂല്യമുള്ള ഒാഹരികളാകും വിൽക്കുകയെന്ന് റോയിേട്ടഴ്സ് റിപ്പോർട്ട് ചെയ്തു. ഇതിനെ 200 ശതകോടി ഓഹരികളായി വീതിക്കും. പ്രഥമ ഓഹരി വിൽപനയുടെ വിശദാംശങ്ങള്‍ പിന്നീട് പ്രഖ്യാപിക്കും.
ഓഹരി കമ്പനിക്കുള്ള ആദ്യ ബോര്‍ഡിനെ സൗദി ഊർജ മന്ത്രി എൻജി. ഖാലിദ് അല്ഫാലിഹിെൻറ മേൽനോട്ടത്തിൽ ഉടന്‍ രൂപവത്കരിക്കുമെന്നും വിജ്ഞാപനത്തില്‍ പറയുന്നു.സൗദി വിഷന്‍ 2030െൻറയും ദേശീയ പരിവര്‍ത്തന പദ്ധതിയുടെയും ഭാഗമായാണ് അരാംകോയുടെ അഞ്ച് ശതമാനം ഓഹരി വിപണിയില്‍ ഇറക്കുന്നത്. ഒാഹരി വിപണിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സംഭവമായിരിക്കും അരാംകോയുടെ പ്രഥമ ഒാഹരി വിൽപനയെന്നാണ് കണക്കാക്കപ്പെടുന്നത്. ലോകത്തെ വിവിധ സ്റ്റോക് എക്സ്ചേഞ്ചുകളുമായി ഇതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.