സൗദി അരാംകോ ലോകത്തിൽ ലാഭത്തിൽ മുന്നിൽ
text_fieldsറിയാദ്: ലോകത്തിലെ ഏറ്റവും ലാഭകരമായ കമ്പനിയായി സൗദി അറേബ്യയുടെ ദേശീയ എണ്ണക്കമ്പനിയായ അരാംകോ. ഗൂഗ്ള്‍, ആമസോണ്‍, ആപ്പിള്‍, എക്സോണ്‍ മൊബീല്‍, ഷെല്‍ തുടങ്ങിയ ഐ.ടി, എനര്‍ജി കമ്പനികളെ പിന്തള്ളിയാണ് സൗദി അരാംകോ ഏറ്റവും ലാഭമുള്ള കമ്പനിയായി മാറിയത്. എണ്ണവിലയിലെ സമീപകാല വർധനയാണ് അരാംകോക്ക് തുണയായത്. ഇൗ വർഷം മൂന്നാം ക്വാർട്ടറിലെ അറ്റാദായം ഒരുവര്‍ഷം മുമ്പുള്ള 11.8 ശതകോടി ഡോളറിനെക്കാൾ 158 ശതമാനം വര്‍ധിച്ച് 30.4 ശതകോടി ഡോളറായി വര്‍ധിച്ചു. വിൽപന 80 ശതമാനം വര്‍ധിച്ച് 96 ശതകോടി ഡോളറായി. പ്രധാന വിപണികളിലെ വര്‍ധിച്ച സാമ്പത്തിക പ്രവര്‍ത്തനത്തിെൻറയും ഊര്‍ജ ആവശ്യകതയിലെ തിരിച്ചുവരവിെൻറയും സാമ്പത്തിക അച്ചടക്കത്തിെൻറയും ഫലമാണ് അസാധാരണമായ ഈ പ്രകടനമെന്ന് അരാംകോ പ്രസിഡൻറും സി.ഇ.ഒയുമായ അമിന്‍ നാസർ പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.