സൗദിയിൽ തീപിടിത്തം; മൂന്ന് മലയാളികൾ ഉൾപ്പെടെ 11 മരണം
text_fieldsനജ്‌റാന്‍: സൗദിയിലെ നജ്റാൻ നഗരത്തിൽ നിർമാണക്കമ്പനിയിലെ തൊഴിലാളികൾ താമസിച്ച കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് മലയാളികളുൾപ്പെടെ 10 ഇന്ത്യക്കാരും ഒരു ബംഗ്ലാദേശ് സ്വദേശിയും മരിച്ചു. സംഭവത്തിൽ ആറുപേർക്ക് പരിക്കേറ്റിട്ടുണ്ട്. മലപ്പുറം വള്ളിക്കുന്ന് നെറുൈങ്കതക്കോട്ട ക്ഷേത്രത്തിന് സമീപം കിഴക്കേമല കോട്ടാശ്ശേരി ശ്രീനിവാസെൻറയും പത്മിനി അമ്മയുടെയും മകൻ ശ്രീജിത്ത് (25), കടക്കാവൂർ കമ്പാലൻ സത്യൻ, വർക്കല സ്വദേശി ബിജു രാഘവൻ ശങ്കരൻ എന്നിവരാണ് മരിച്ച മലയാളികൾ. ശ്രീജിത്ത് വിവാഹനിശ്ചയം കഴിഞ്ഞ് മൂന്നാഴ്ച മുമ്പാണ് സൗദിയിലേക്ക് മടങ്ങിയത്. ശ്രീജേഷ് സഹോദരനാണ്.
തമിഴ്നാട് ചിലപ്പകം മുരുകാനന്ദൻ, മുഹമ്മദ് വസീം അസീസുറഹ്മാൻ, ഗൗരി ശങ്കർ ഗുപ്ത, വസീം അക്രം ഫായിസ് അഹമദ്, അതീഖ് അഹമദ് സമദ് അലി, തബ്രജ് ഖാൻ എന്നിവരാണ് മരിച്ച മറ്റ് ഇന്ത്യക്കാർ. ഒരാളുടെ പേര് അറിവായിട്ടില്ല. ബുധനാഴ്ച പുലർച്ച നാേലാടെയാണ് തീപിടിത്തമുണ്ടായതെന്ന് നജ്‌റാന്‍ സിവില്‍ ഡിഫന്‍സ് ഡെപ്യൂട്ടി വക്താവ് ക്യാപ്റ്റന്‍ അബ്ദുല്ല ബിന്‍ സഈദ് ആലുഫാരിഅ് പറഞ്ഞു.
കെട്ടിടത്തിൽ നിന്ന് പുക ഉയരുന്നത് കണ്ട പട്രോള്‍ െപാലീസാണ് സിവില്‍ ഡിഫന്‍സില്‍ വിവരമറിയിച്ചത്. പഴയ വീട്ടില്‍ ഇന്ത്യക്കാരും ബംഗ്ലാദേശികളുമാണ് താമസിച്ചിരുന്നത്. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. കനത്ത പുക മൂലം ശ്വാസംമുട്ടിയാണ് പതിനൊന്നു പേരും മരിച്ചത്. പരിക്കേറ്റ ആറുപേർ നജ്റാൻ കിങ് ഖാലിദ് ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിലാണ്. അഗ്നിബാധയുടെ കാരണം കണ്ടെത്തുന്നതിന് അന്വേഷണം തുടരുകയാണെന്നും സിവിൽ ഡിഫൻസ് വക്താവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.